ഇന്നു ജലദിനം; പുനരുജ്ജീവനം തേടി ചാ​ല​ക്കു​ടി​പ്പു​ഴ ; പുഴയിൽ ഗുരുതര മലിനീകരണമെന്ന് ഗവേഷണ റിപ്പോർട്ട് 

സെ​ബി മാ​ളി​യേ​ക്ക​ൽ
തൃ​ശൂ​ർ: ഒ​രു കാ​ല​ത്ത് സ​മൃ​ദ്ധ​മാ​യി നി​റ​ഞ്ഞൊ​ഴു​കി​യി​രു​ന്ന ചാ​ല​ക്കു​ടി​പ്പു​ഴ ഇ​ന്ന് ആ​കെ മെ​ലി​ഞ്ഞു. ആ​ന​മ​ല​യി​ലെ ഒ​രു​കൊ​ന്പ​ൻ​കു​ത്തി​ൽ​നി​ന്ന് ഉ​ത്ഭ​വി​ച്ച് അ​ഴീ​ക്കോ​ടു​വ​ച്ച് അ​റ​ബി​ക്ക​ട​ലി​ൽ ല​യി​ക്കു​ന്ന പു​ഴ​യ്ക്ക് 144 കി​ലോ​മീ​റ്റ​ർ നീ​ള​മു​ണ്ട്. 1950ക​ളി​ൽ ക​ടു​ത്ത വേ​ന​ലി​ൽ​പോ​ലും പു​ഴ​യി​ലെ ശ​രാ​ശ​രി സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് സെ​ക്ക​ൻ​ഡി​ൽ 603 ഘ​ന​യ​ടി​യാ​യി​രു​ന്നു.  1958ലാ​ണ് പെ​രി​ങ്ങ​ൽ​കു​ത്ത് ഡാം ​വ​ന്ന​ത്.

തു​ട​ർ​ന്ന് അ​റു​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ ആ​റു ഡാ​മു​ക​ളാ​യി (പെ​രി​ങ്ങ​ൽ​കു​ത്ത്, പ​റ​ന്പി​ക്കു​ളം, തെ​രു​വാ​രി​പ്പ​ള്ളം, തൂ​ണ​ക്ക​ട​വ്, അ​പ്പ​ർ ഷോ​ള​യാ​ർ, ലോ​വ​ർ ഷോ​ള​യാ​ർ). ഇ​തോ​ടെ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ഇ​ല്ലാ​താ​യി. ഈ ​വ​ർ​ഷം ഷോ​ള​യാ​ർ ഡാ​മി​ൽ​നി​ന്നും വെ​ള്ളം വി​ടു​ന്ന​ത​നു​സ​രി​ച്ച് സെ​ക്ക​ൻ​ഡി​ൽ 400 ഘ​ന​യ​ടി​വെ​ള്ള​മാ​ണ് ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്.

1970 -ൽ ​പ​റ​ന്പി​ക്കു​ളം – ആ​ളി​യാ​ർ ക​രാ​ർ വ​ന്നു. 1980ക​ളു​ടെ ആ​രം​ഭ​ത്തോ​ടെ​യാ​ണ് കാ​ടി​ന്‍റെ നാ​ശം ആ​രം​ഭി​ച്ച​തും കാ​ട്ടു​ചോ​ല​ക​ൾ വ​റ്റാ​ൻ തു​ട​ങ്ങി​യ​തു​മെ​ന്ന് ചാ​ല​ക്കു​ടി പു​ഴ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി എ​സ്.​പി. ര​വി പ​റ​യു​ന്നു. ഇ​പ്പോ​ൾ 64 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ മാ​ത്രം വൃ​ഷ്ടി​പ്ര​ദേ​ശ​മു​ള്ള കേ​ര​ള ഷോ​ള​യാ​റി​ന്‍റെ (ലോ​വ​ർ ഷോ​ള​യാ​ർ) നി​ബി​ഡ​വ​നം നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്തു മാ​ത്ര​മേ വേ​ന​ൽ​ക്കാ​ല​ത്ത് നീ​രൊ​ഴു​ക്കു​ള്ളൂ.

ഫെ​ബ്രു​വ​രി- ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ​പോ​ലും ഇ​വി​ടെ അ​ഞ്ചു ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ വെ​ള്ളം ഓ​രോ മാ​സ​വും ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. 526 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വൃ​ഷ്ടി​പ്ര​ദേ​ശ​മു​ള്ള പെ​രി​ങ്ങ​ൽ​കു​ത്തി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് ഒ​ഴു​കു​ന്ന കാ​ട്ടു​ചോ​ല​ക​ളി​ല്ല. വ​നാ​വ​ര​ണം ന​ഷ്ട​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ഇ​ല്ലാ​താ​യ​ത്. കോ​ണ്‍​ക്രീ​റ്റ് ബ​ണ്ടു​ക​ൾ, ത​ട​യ​ണ​ക​ൾ എ​ന്നി​വ ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല വെ​ള്ള​ത്തി​ന്‍റെ ഗു​ണ​മേ​ന്മ​യും കു​റ​ച്ചു. വി​വി​ധ​യി​നം മാ​ലി​ന്യ​ങ്ങ​ൾ, രാ​സ​വ​ള​ങ്ങ​ൾ, കീ​ട​നാ​ശി​നി​ക​ൾ എ​ന്നി​വ പു​ഴ​യി​ൽ വ​ന്ന​ടി​ഞ്ഞു. ​മ​ണ്ണൊ​ലി​പ്പും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വുംമൂലം ചാ​ല​ക്കു​ടി​പ്പു​ഴ വ​ല്ലാ​തെ മെ​ലി​ഞ്ഞു.

ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ ഈ​റ്റി​ല്ല​മാ​യി​രു​ന്നു ഒരുകാല ത്ത് ഈ പുഴ. 104 ത​രം മ​ത്സ്യ​ങ്ങ​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​യി​രു​ന്നു ഇ​വി​ടം. ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തോ​ടെ പ​ല മ​ത്സ്യ​ങ്ങ​ളും അ​ന്യം​നി​ന്നു​. ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ക​ത്ത​പ്പെ​ട്ട​തും കീ​ട​നാ​ശി​നി​ക​ളി​ലൂ​ടെ​യു​ള്ള മ​ലി​നീ​ക​ര​ണ​വും പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗ​വും മ​ണ​ൽ​വാ​ര​ലു​മെ​ല്ലാം പു​ഴ​യെ വ​ല്ലാ​തെ ശോ​ഷി​പ്പി​ച്ചു​വെ​ന്നു സ്കൂ​ൾ ഫോ​ ർ റി​വ​റി​ന്‍റെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ബ്ന പ​റ​യു​ന്നു.

പുഴ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് റി​വ​ർ പ്രൊ​ട്ട​ക്്ഷ​ൻ ഫോ​റ​വും പു​ഴ സം​ ര​ക്ഷ​ണ​സ​മി​തി​യും മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ഉ​യ​ർ​ന്ന വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​നം, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണം, ജ​ല മാ​നേ​ജ്മെ​ന്‍റ് മെ​ച്ച​പ്പെ​ടു​ത്ത​ൽ, മ​ണ​ലെ​ടു​പ്പു നി​രോ​ധ​നം, പു​ഴ​തീ​ര​ത്തി​ന്‍റെ ജൈ​വ​സം​ര​ക്ഷ​ണം, പു​ഴ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യാ​ൽ ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ പ്രൗ​ഢി വീ​ണ്ടെ​ടു​ക്കാ​നാ​കു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ വ​ഹ​ന​ശേ​ഷി​ക്ക​നു​സ​രി​ച്ചു നി​യ​ന്ത്ര​ണമേ​ർ​പ്പെ​ടു​ത്തു​ക, ഫാ​ക്ട​റി​ മാ​ലി​ന്യം പു​റ​ന്ത​ള്ളു​ന്ന​തി​ൽ “സീ​റോ ഡി​സ്ചാ​ർ​ജ്’ നി​ർ​ബ​ന്ധ​മാ​ക്കു​ക, മ​ണ​ൽ ചാ​ക്കു​ക​ളും ചെ​ങ്ക​ല്ലു​ക​ളും ഉ​പ​യോ​ഗി​ച്ചു​മാ​ത്രം താ​ത്കാ​ലി​ക ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കു​ക എ​ന്നിവ​യും പുഴ​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്.

പുഴയിൽ ഗുരുതര മലിനീകരണം;  ഗവേഷണ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു
തൃ​ശൂ​ർ: സം​സ്ഥാ​ന കാ​ലാ​വ​സ്ഥാ-​പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ക്രൈ​സ്റ്റ് കോ​ള​ജ് ഭൗ​മ പ​രി​സ്ഥി​തി വ​കു​പ്പ് ന​ട​ത്തി​യ ചാ​ല​ക്കു​ടി​പ്പു​ഴ ഗ​വേ​ഷ​ണ പ​ഠ​ന റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചു. മു​ൻ മേ​ധാ​വി ഡോ. ​എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വി​വ​ര​ങ്ങ​ളാ​ണു​ള്ള​ത്.

ഉ​പ​രി​ത​ല ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ൽ ചാ​ല​ക്കു​ടി ചൗ​ക്ക​ക്ക​ട​വി​ലെ ഫെ​ബ്രു​വ​രി മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ വെ​ള്ളം ജ​ല​സേ​ച​ന​ത്തി​നു​പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത രീ​തി​യി​ൽ ക്ലോ​റൈ​ഡി​ന്‍റെ അം​ശം ഉ​യ​ർ​ന്ന​താ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു. ചൗ​ക്ക​ക്ക​ട​വ്, വെ​റ്റി​ല​പ്പാ​റ പ്ര​ദേ​ശ​ത്തെ പു​ഴ​വെ​ള്ള​ത്തി​ൽ മ​ഴ​ക്കാ​ല​ത്ത് കോ​ളി​ഫോം ബാ​ക്ടീ​രി​യ ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്നു.

വെ​റ്റി​ല​പ്പാ​റ, വേ​ളൂ​ക്ക​ര, മ​ണ​ക്ക​ട​വ്, ഈ​ശാ​നി​മ​റ്റം, ആ​റാ​ട്ടു​ക​ട​വ് എ​ന്നീ പ്ര​ദേ​ശ​ത്ത് പു​ഴ​വെ​ള്ള​ത്തി​ൽ ഫോ​സ്ഫേ​റ്റ്, നൈ​ട്രേ​റ്റ്, സ​ൽ​ഫേ​റ്റ് എ​ന്നി​വ​യു​ടെ അം​ശം മ​ഴ​ക്കാ​ല​ത്ത് വ​ർ​ധി​ക്കു​ന്നു. മ​ഴ​ക്കാ​ല​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നും ഒ​ഴു​കി എ​ത്തു​ന്ന​താ​യി​രി​ക്കാം ഇ​വ​യെ​ന്നാ​ണു നി​ഗ​മ​നം.

ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ന്‍റെ പ​ഠ​ന​ത്തി​ലാ​ക​ട്ടെ ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ ഓ​ര​ത്തു​ള്ള കി​ണ​റു​ക​ളി​ലെ ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം വേ​ന​ൽ​ക്കാ​ല​ത്ത് കു​റ​യു​ന്ന​താ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​ള​ന്തി​ക്ക​ര, ആ​ല​മ​റ്റം, ക​ണ​ക്ക​ൻ​ക​ട​വ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ പു​ഴ​യോ​ര​ത്തെ കി​ണ​റ്റി​ലെ ജ​ലം ജ​ല​സേ​ച​ന​ത്തി​നു​പോ​ലും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത രീ​തി​യി​ൽ ഗു​ണം ന​ഷ്ട​പ്പെ​ടു​ന്ന​താ​യും ക​ണ്ടെ​ത്ത​ലു​ണ്ട്.

സെ​ൻ​ട്ര​ൽ വാ​ട്ട​ർ ക​മ്മീ​ഷ​ന്‍റെ ആ​റ​ങ്കാ​ലി ഗേ​ജിം​ഗ് സ്റ്റേ​ഷ​നി​ൽ 1990 മു​ത​ൽ 2014 വ​രെ ല​ഭ്യ​മാ​യ ഡേ​റ്റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പു​ഴ​യു​ടെ ആ​ഴം ക​ട​ൽ നി​ര​പ്പി​നേ​ക്കാ​ൾ 1.8 മീ​റ്റ​ർ താ​ഴെ എ​ത്തി​ച്ചേ​ർ​ന്ന​താ​യി കാ​ണാ​മെ​ന്നും, മ​ണ​ലെ​ടു​പ്പ് വ്യാ​പ​ക​മാ​യി തു​ട​രു​ന്നു​വെ​ന്നാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

പു​ഴ​യു​ടെ ജ​ല​സം​ഭ​ര​ണ​ശേ​ഷി ന​ഷ്ട​പ്പെ​ട്ട​താ​ണു സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​ഗ​ർ​ഭ​ജ​ലം പോ​ലും താ​ഴാ​ൻ കാ​ര​ണം. ന​ദി​യി​ൽ ചെ​ക്കു​ഡാ​മു​ക​ൾ പ​ണി​യാ​ൻ അ​നു​യോ​ജ്യ​മാ​യ അ​ഞ്ച് ഉ​പ​നീ​ർ​ത്ത​ട​ങ്ങ​ൾ ഉ​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ആ​രി​ഷ് അ​സ്ലാം, ജാ​സ്മി​ൻ ജോ​യി എ​ന്നീ ഗ​വേ​ഷ​ക​രു​ൾ​പ്പെ​ട്ട സം​ഘം 2011 ൽ ​ആ​രം​ഭി​ച്ച ഗ​വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടാ​ണ് ഇ​ന്ന​ലെ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച​ത്.

Related posts