സര്‍ക്കാരും പോലീസും കാണുന്നില്ലേ..? ബി​വറേജിൽ മദ്യം വാങ്ങാൻ തിരക്ക്; റോഡിൽ ഗതാഗത കുരുക്ക്

ചാ​ല​ക്കു​ടി: ബി​വറേജി​ലേ​ക്ക് മ​ദ്യം വാ​ങ്ങാ​ൻ വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കു​മൂ​ലം മെ​യി​ൻ റോ​ഡി​ൽ ഗ​താ​ഗ​ത സ്തം​ഭ​നം.

ചാ​ല​ക്കു​ടി നോ​ർ​ത്ത് ജം​ഗ്ഷ​നും ആ​ന​മ​ല ജം​ഗ്ഷ​നു​മി​ട​യ്ക്കു​ള്ള ഭാ​ഗ​ത്താ​ണു വ​ൻ ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ന​മ​ല ജം​ഗ്ഷ​നു സ​മീ​പ​മ​ത്തെ ബി​വറേ​ജ് ഔ​ട്ട്‌​ലെ​റ്റി​ലേ​ക്കു മ​ദ്യം വാ​ങ്ങാ​ൻ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണു വ​രു​ന്ന​ത്.

ഔ​ട്ട്‌​ലെ​റ്റി​ലേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും മ​ദ്യം വാ​ങ്ങി​വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും മെ​യി​ൻ റോ​ഡി​ലേ​ക്കു തി​രി​യു​ന്ന ഭാ​ഗ​ത്തു​ള്ള തി​ര​ക്കു​മൂ​ല​മാ​ണു ഗ​താ​ഗ​ത സ്തം​ഭ​നം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​തു​കൂ​ടാ​തെ ബി​വറേജി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​നു​ള്ള ബു​ദ്ധി​മു​ട്ടു മൂ​ലം മെ​യി​ൻ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന​തും കു​രു​ക്കി​നി​ട​യാ​ക്കു​ന്നു.

ബിവറേ​ജ് ഔ​ട്ട്‌​ലെ​റ്റി​ലേ​ക്ക് ഇ​ന്ന​ലെ മ​ദ്യം വാ​ങ്ങാ​നു​ള്ള​വ​രു​ടെ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണു ജ​ന​ക്കൂ​ട്ടം മ​ദ്യം​വാ​ങ്ങാ​ൻ കൂ​ട്ടം​കൂ​ടി നി​ന്നി​രു​ന്ന​ത്.

Related posts

Leave a Comment