സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള വീഡിയോ വൈറലാകാറുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വീഡിയോയും പോസ്റ്റുകളും കാണാനും വായിക്കാനുമാണ് എല്ലാവർക്കും ഇഷ്ടം. കാണികൾക്കിടയിൽ അത്തരത്തിൽ ചിരി പടർത്തുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയ തൂക്കിയിരിക്കുന്നത്.
ഷാരൂഖ് ഖാനും കരീന കപൂറും തകർത്ത് അഭിനയിച്ച ചിത്രമാണ് റാവൺ. പ്രശസ്ത ഗായകർ ആകോണും ഹംസിക അയ്യരും ചേർന്ന് പാടിയ ചിത്രത്തിലെ ഗാനം ചമ്മക് ചല്ലോ ഒരു കാലത്ത് യുവാക്കളേയും കുട്ടികളേയും ആവേശത്തിലാഴ്ത്തിയ ഒന്നായിരുന്നു. ഇപ്പോഴിതാ ഇൻഫ്ലുവൻസറും യൂട്യൂബറുമായ സക്കറി ജെറമിയ ഷാരൂഖ് ഖാന്റെ മുംബെയിലെ വസതിയായ മന്നത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ഗാനത്തിന് ചുവടുകൾ വയ്ക്കുകയാണ്.
ദിവസേന മന്നത്ത് വീടിന്റെ മുന്നിൽ ധാരാളം ആളുകൾ ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനുമൊക്കെ തടിച്ചു കൂടാറുണ്ട്. എങ്ങാനും തങ്ങളുടെ ആരാധനാ മനുഷ്യനായ എസ്ആർകെ അവിടെവച്ച് കണ്ടാലോ എന്ന പ്രതീക്ഷയോടെയാണ് അവരിൽ പലരും അവിടെ നിൽക്കുന്നതും. ഇതിനിടയിലാണ് സക്കിയുടെ ഡാൻസ്.
സോഷ്യൽ മീഡിയയിൽ സക്കറിയുടെ ഡാൻസ് വളരെ പെട്ടെന്ന് ശ്രദ്ധ നേടി. ഉപയോക്താക്കൾ യുവാവിന്റെ ആത്മവിശ്വാസത്തെ പ്രശംസിച്ചു. തിരക്കേറിയ പൊതുസ്ഥലത്ത് നിർഭയമായി നൃത്തം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിക്കാനും നെറ്റിസൺമാർ മറന്നില്ല.
