കറുത്ത വേഷമണിഞ്ഞ് ചാണ്ടി ഉമ്മന്‍റെ പ്രതിഷേധം; നവകേരള ബസ് പോകുന്നതിനാൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ്‌ മാ​ർ​ച്ചി​നെ​തി​രാ​യ പൊ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​റു​ത്ത വ​സ്ത്ര​മ​ണി​ഞ്ഞ് പു​തു​പ്പ​ള്ളി എം​എ​ല്‍​എ ചാ​ണ്ടി ഉ​മ്മ​ന്‍റെ പ്ര​തി​ഷേ​ധം.

തി​രു​വ​ന​ന്ത​പു​ര​ത്തെ പു​തു​പ്പ​ള്ളി ഹൗ​സി​ന് സ​മീ​പ​മാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം. വീ​ടി​നു മു​ന്നി​ലൂ​ടെ ന​വ​കേ​ര​ള ബ​സ് ക​ട​ന്നു പോ​കു​ന്ന​താ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ക​റു​ത്ത വേ​ഷ​മ​ണി​ഞ്ഞ് ചാ​ണ്ടി ഉ​മ്മ​ൻ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി.

എ​ന്നാ​ൽ ത​ന്‍റെ വീ​ടി​നു മു​ൻ​പി​ൽ ഏ​ത് വേ​ഷ​മ​ണി​ഞ്ഞ് ഇ​രി​ക്ക​ണ​മെ​ന്ന​ത് താ​ൻ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ത് സ്വ​ന്തം ഇ​ഷ്ട​മാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ ചോ​ദ്യം വ​ന്നാ​ൽ അ​തി​നെ നേ​രി​ട്ടു​കൊ​ള്ളാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment