ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ ഭ​ര​ണം പി​ടി​ക്കാ​നു​ള്ള സി​പി​എം അ​ട്ടി​മ​റിനീ​ക്കം പ്ര​തി​രോ​ധി​ച്ചു യു​ഡി​എ​ഫ്

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ ഭ​ര​ണം പി​ടി​ക്കാ​നു​ള്ള സി​പി​എം അ​ട്ടി​മ​റി നീ​ക്കം യു​ഡി​എ​ഫ് പ്ര​തി​രോ​ധി​ച്ചു. കേ​ര​ള​കോ​ണ്‍​ഗ്ര​സ് എം (​ജോ​സ​ഫ് വി​ഭാ​ഗം) അം​ഗം സാ​ജ​ൻ ഫ്രാ​ൻ​സി​സ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും കോ​ണ്‍​ഗ്ര​സ് അം​ഗം ഷൈ​നി ഷാ​ജി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഭൂ​രി​പ​ക്ഷ​മു​ള്ള ന​ഗ​ര​സ​ഭ​യാ​ണെ​ങ്കി​ലും എ​ൽ​ഡി​എ​ഫി​ന്‍റെ രാ​ഷ്്ട്രീയ അ​ട്ടി​മ​റി​ക​ൾ​മൂ​ലം ഏ​റെ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഒ​രു​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ഭ​ര​ണം നി​ല​നി​ർ​ത്തി​യ​ത്. സാ​ജ​ൻ ഫ്രാ​ൻ​സി​സി​ന് പ​തി​നാ​റും ഷൈ​നി ഷാ​ജി​ക്ക് പ​തി​നെ​ട്ടും വോ​ട്ടു​ക​ൾ ല​ഭി​ച്ചു.

ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​യും കേ​ര​ള​കോ​ണ്‍​ഗ്ര​സ് എം (​ജോ​സ​ഫ്) വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യ സി.​എ​ഫ്.​ തോ​മ​സ് എം​എ​ൽ​എ​യു​ടെ സ​ഹോ​ദ​ര​നാ​ണ് സാ​ജ​ൻ ഫ്രാ​ൻ​സി​സ്.

എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്വ​ത​ന്ത്രാം​ഗ​മാ​യി വി​ജ​യി​ച്ച് യു​ഡി​എ​ഫ് പി​ൻ​തു​ണ​യോ​ടെ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ജി തോ​മ​സി​ന് പി​ൻ​തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ച്ച് സി​പി​എം ന​ഗ​ര​ഭ​ര​ണം പി​ടി​ക്കാ​നു​ള്ള അ​ട്ടി​മ​റി നീ​ക്കം ന​ട​ത്തി​യ​ത്.

മു​ൻ​ചെ​യ​ർ​മാ​ൻ ലാ​ലി​ച്ച​ൻ കു​ന്നി​പ്പ​റ​ന്പി​ൽ രാ​ജി​വ​ച്ച​തു മു​ത​ൽ സി​പി​എം ഈ ​നീ​ക്ക​ത്തി​നാ​യി പ​രി​ശ്ര​മി​ച്ചി​രു​ന്നു. സി​പി​എം അം​ഗ​വും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​നാ​ണ് സ​ജി തോ​മ​സി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ച​ത്.

സി​പി​എ​മ്മി​ലെ 12 അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ അ​നി​ല രാ​ജേ​ഷ്കു​മാ​ർ, ആ​തി​ര പ്ര​സാ​ദ്, അം​ബി​ക വി​ജ​യ​ൻ എ​ന്നി​വ​രെ​ക്കൂ​ടെ കൂ​ട്ടു​പി​ടി​ച്ചാ​ണ് സി​പി​എം അ​ട്ടി​മ​റി ശ്ര​മം ന​ട​ത്തി​യ​ത്. സ്വ​ത​ന്ത്രാം​ഗം സ​തീ​ഷ് ഐ​ക്ക​ര​യും കേ​ര​ള​കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം അം​ഗ​വും മു​ൻ ചെ​യ​ർ​മാ​നു​മാ​യ ലാ​ലി​ച്ച​ൻ കു​ന്നി​പ്പ​റ​ന്പി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ടു​ചെ​യ്ത​ത് ഗു​ണ​ക​ര​മാ​യി.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​തീ​ഷ് ഐ​ക്ക​ര വി​ട്ടു​നി​ന്നെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ അ​നി​ല രാ​ജേ​ഷ്കു​മാ​റും ആ​തി​ര പ്ര​സാ​ദും അം​ബി​കാ വി​ജ​യ​നും ഷൈ​നി ഷാ​ജി​ക്ക് വോ​ട്ടു​ചെ​യ്തു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​പി​എ​മ്മി​ലെ കു​ഞ്ഞു​മോ​ൾ സാ​ബു​വി​ന് 13 വോ​ട്ടു​ക​ളും ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​സ​ന്ന​കു​മാ​രി​ക്ക് നാ​ല് വോ​ട്ടു​ക​ളും ല​ഭി​ച്ചു. എ​ൽ​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി സ​ജി തോ​മ​സ് കു​ഞ്ഞു​മോ​ൾ സാ​ബു​വി​നും വോ​ട്ടു ചെ​യ്തു.

Related posts

Leave a Comment