നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊല! കൊലപ്പെടുത്തിയത് വാക്കത്തിക്ക് വെട്ടി; കൂട്ടക്കൊലയിൽ ശക്‌‌തമായി അപലപിച്ച് സൗദി അറേബ്യയും യുഎഇയും

ന​യ്റോ​ബി: നൈ​ജീ​രി​യ​യി​ൽ വീണ്ടും ക്രൈ​സ്ത​വ കൂ​ട്ട​ക്കൊ​ല. ക​ഴി​ഞ്ഞ ദി​വ​സങ്ങളിൽ മൂ​ന്നു വ​യ​സു​ള്ള ഒ​രു പെ​ൺ​കു​ട്ടി ഉ​ൾ​പ്പെ​ടെ പ​ത്തു ക്രൈ​സ്ത​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ദു​നാ സം​സ്ഥാ​ന​ത്തെ ക​ജ്ജൂ​രാ ഗ്രാ​മ​ത്തി​ൽ മു​സ്‌​ലിം ഫു​ലാ​നി തീ​വ്ര​വാ​ദി​ക​ളാ​ണ് ക്രൈ​സ്ത​വ വേ​ട്ട ന​ട​ത്തി​യ​ത്.

ഫു​ലാ​നി അ​ക്ര​മ​കാ​രി​ക​ൾ ക​ദു​നാ സം​സ്ഥാ​ന​ത്ത് ന​ട​ത്തി​വ​രു​ന്ന ക്രൈ​സ്ത​വ കൂ​ട്ട​ക്കൊ​ല​ക​ളി​ൽ ഏ​റ്റ​വും പു​തി​യ​താ​ണ് ഈ ​സം​ഭ​വ​മെ​ന്നു യു​കെ കേ​ന്ദ്ര​മാ​യു​ള്ള ക്രി​സ്ത്യ​ൻ സോ​ളി​ഡാ​രി​റ്റി വേ​ൾ​ഡ് വൈ​ഡ് എ​ന്ന സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

വാ​ക്ക​ത്തി​ക്ക് വെ​ട്ടി​യാ​ണ് തീ​വ്ര​വാ​ദി​ക​ൾ ക്രൈ​സ്ത​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നു​വ​യ​സു​കാ​രി​യാ​യ കു​ട്ടി​യു​ടെ ത​ല​യി​ൽ മൂ​ർ​ച്ച​യേ​റി​യ വാ​ക്ക​ത്തി​കൊ​ണ്ടു​ള്ള നി​ര​വ​ധി മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. ജൂ​ൺ നാ​ലി​ന് ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​ണ് കു​ട്ടി​യു​ടെ അ​ന്ത്യം. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ നി​ര​വ​ധി ക്രൈ​സ്ത​വ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

നൈ​ജീ​രി​യ​യു​ടെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബൊ​ക്കോ​ഹ​റാ​മും മ​ധ്യ​ഭാ​ഗ​ങ്ങ​ളി​ൽ ഫു​ലാ​നി​യും ക്രൈ​സ്ത​വ വേ​ട്ട തു​ട​രു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം നൈ​ജീ​രി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​രാ​ജ​യ​വും തീ​വ്ര​വാ​ദി​ക​ളോ​ടു​ള്ള നി​സം​ഗ​ത​യു​മാ​ണെ​ന്നു ക്രി​സ്ത്യ​ൻ സോ​ളി​ഡാ​രി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

അ​ബൂ​ജാ മെ​ത്രാ​പ്പോ​ലീ​ത്ത ഇ​ഗ്‌​നേ​ഷ്യ​സ് കാ​യി​ഗാ​മ, തീ​വ്ര​വാ​ദി​ക​ളെ അ​മ​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, കൂ​ട്ട​ക്കൊ​ല​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് സൗ​ദി അ​റേ​ബ്യയും യുഎഇയും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

2015-നു ​ശേ​ഷം 11,500 ക്രൈ​സ്ത​വ​ര്‍ നൈ​ജീ​രി​യ​യി​ല്‍ നി​ഷ്ഠൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Related posts

Leave a Comment