വ​നി​ത​ൾ​ക്കു വ​ഴ​ങ്ങി​ല്ലെ​ന്നു  വി​ശ്വ​സി​ച്ചി​രു​ന്ന ചെ​ണ്ട​മേ​ള​ പെരുക്കത്തിന് പെ​ണ്‍​പ​ട​യൊ​രു​ങ്ങു​ന്നു ; നീ​ണ്ട​നാ​ള​ത്തെ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് 21 സ്ത്രീകളടങ്ങുന്ന സംഘം കാണികളെ ഹരം കൊള്ളിക്കാനെത്തുന്നത്

മ​ഞ്ചേ​രി : ചെ​ണ്ട മേ​ള​ത്തി​നു പെ​ണ്‍​പ​ട​യൊ​രു​ങ്ങു​ന്നു. ഇ​ന്ന​ലെ തൃ​ക്ക​ല​ങ്ങോ​ട് ചെ​കി​ടി​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന അ​ര​ങ്ങേ​റ്റം ശ്ര​ദ്ധേ​യ​മാ​യി. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 21 സ്ത്രീ​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് സ​ഹാ​യ​ത്തോ​ടെ ചെ​ണ്ട​മേ​ളം പ​രി​ശീ​ലി​ച്ച് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. വ​നി​ത​ൾ​ക്കു വ​ഴ​ങ്ങി​ല്ലെ​ന്നു പൊ​തു​വെ വി​ശ്വ​സി​ച്ചി​രു​ന്ന ചെ​ണ്ട​യി​ൽ മേ​ള​പ്പെ​രു​ക്കം തീ​ർ​ത്താ​ണ് ഇ​വ​ർ ശി​ങ്കാ​ര​മേ​ള​ത്തി​ലൂ​ടെ കാ​ണി​ക​ളെ ഹ​രം കൊ​ള്ളി​ച്ച​ത്.

വ​ലി​യ​പ​റ​ന്പ്, പൂ​വ്വ​ത്തി​കു​ണ്ട്, പ്രാ​ന്ത​ൻ​വ​ള്ളി​ക്കു​ണ്ട്, കൂ​മം​കു​ളം എ​ന്നീ കോ​ള​നി​ക​ളി​ലെ അ​മ്മ​മാ​രും യു​വ​തി​ക​ളും അ​ട​ങ്ങു​ന്ന 21 പേ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. 30നും 54​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള ഈ ​വീ​ട്ട​മ്മ​മാ​ർ കൊ​ട്ടി​ക്ക​യ​റി​യ​ത് ഏ​റ​നാ​ടി​ന്‍റെ മ​ന​സി​ലേ​ക്കാ​യി​രു​ന്നു. ഈ ​സി​ദ്ധി​യാ​ർ​ജി​ച്ച​തു നീ​ണ്ട​നാ​ള​ത്തെ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ്.

സ​ന്തോ​ഷ് തി​രു​വാ​ലി​യാ​ണ് പ​രി​ശീ​ല​ക​ൻ. ചെ​ണ്ട, ഇ​ല​ത്താ​ളം തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​മാ​യി നാ​ലു ല​ക്ഷം രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്ത് ചെ​ല​വി​ട്ട​ത്. 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഇ​ത്.

അ​ര​ങ്ങേ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്ക​ൽ സി​ദീ​ഖ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​പി മ​ധു, എ​ൻ.​പി മു​ഹ​മ്മ​ദ്, ജ​സീ​ർ കു​രി​ക്ക​ൾ, എം. ​മൊ​യ്തീ​ൻ, എം. ​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​പി സു​ധീ​ഷ് സ്വാ​ഗ​ത​വും എ. ​സി​ന്ധു ന​ന്ദി​യും പ​റ​ഞ്ഞു.

 

Related posts