രാ​ത്രി​യി​ൽ അ​ഭ​യം തേ​ടി ഒ​രാ​ൾ വി​ളി​ച്ചാ​ൽ പോ​ലും പോ​ലീ​സ് എ​ത്തു​ന്നി​ല്ല; കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും സ്ഥി​തി ഇങ്ങനയെന്ന് രമേശ് ചെന്നിത്തല


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ രാ​ത്രി​യി​ൽ സ്ത്രീ​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല.

രാ​ത്രി​യി​ൽ അ​ഭ​യം തേ​ടി ഒ​രാ​ൾ വി​ളി​ച്ചാ​ൽ പോ​ലും പോ​ലീ​സ് എ​ത്തു​ന്നി​ല്ല എ​ന്നു പ​റ​ഞ്ഞാ​ൽ എ​വി​ടെ നി​ൽ​ക്കു​ന്നു ന​മ്മു​ടെ ക്ര​മ​സ​മാ​ധാ​ന നി​ല. ത​ല​സ്ഥാ​ന​ന​ഗ​രി​യി​ലെ സ്ഥി​തി ഇ​താ​ണെ​ങ്കി​ൽ മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

പാ​റ്റൂ​രി​ൽ അ​ക്ര​മ​ത്തി​നി​ര​യാ​യ വീ​ട്ട​മ്മ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ മാ​ത്രം ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നി​ട​യി​ൽ ഏ​ഴു സ്ത്രീ​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​ക്കു​ന്നി​ല്ല. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഇ​ല്ല. പേ​ട്ട​യി​ലെ സം​ഭ​വം ഉ​ണ്ടാ​യ​തി​നു​ശേ​ഷം അ​വ​രു​ടെ മ​ക​ൾ വി​ളി​ച്ചു പ​റ​ഞ്ഞി​ട്ടു​പോ​ലും പോ​ലീ​സ് എ​ത്തി​യി​ല്ല.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ട് അ​തി​നും ത​യാ​റാ​യി​ല്ല. പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്ഥി​തി മാ​ത്ര​മ​ല്ല ഇ​ത്. കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും സ്ഥി​തി ഇ​താ​ണ്.

 

Related posts

Leave a Comment