വീണ്ടും തെരുവുനായ ആക്രമണം; കടത്തിണ്ണയിൽ ഉറങ്ങിക്കിടന്നയാളുടെ ജ​ന​നേ​ന്ദ്രി​യം ക​ടി​ച്ചുമു​റി​ച്ചു; മെഡിക്കൽ കോളജിൽ പ്രവേശിച്ച ഇയാളുടെ നില ഗുരുതരമായി തുടരുന്നു; ഞെട്ടലോടെ പ്രദേശവാസികൾ

dogപ​ത്ത​നം​തി​ട്ട: കടത്തിണ്ണയിൽ ഉ​റ​ങ്ങാ​നെ​ത്തി​യ​വ​രെ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യെ​ത്തി ആ​ക്ര​മി​ച്ചു. ഒ​രാ​ളു​ടെ ജ​ന​നേ​ന്ദ്രി​യ​വും നാ​യ ക​ടി​ച്ചു മു​റി​ച്ചു.ഇ​ന്ന​ലെ രാ​ത്രി 11ഓ​ടെ കു​ന്പ​ഴ ജം​ഗ്ഷ​നി​ലാ​ണ് നാടിനെ നടുക്കിയ സംഭവം. ചെ​ങ്ങ​റ സ്വ​ദേ​ശി വെ​ങ്കി​ടേ​ഷ് (61), കൂ​ട​ൽ നെ​ടു​മ​ണ്‍​കാ​വ് സ്വ​ദേ​ശി ഡേ​വി​ഡ് (50) എ​ന്നി​വ​രെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ കൂട്ടത്തോടെ എത്തി ആ​ക്ര​മി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും ക​ട​വ​രാ​ന്ത​യി​ൽ ഏ​റെ നേ​രം സം​സാ​രി​ച്ചി​രു​ന്ന​ശേ​ഷം അ​വി​ടെ​ത്ത​ന്നെ കി​ട​ന്നു​റ​ങ്ങു​ന്പോ​ഴാ​ണ് ആ​ക്ര​മ​ണ​മെ​ന്നു പ​റ​യു​ന്നു. ചു​റ്റു​വ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ സ്ഥി​ര​മാ​യി ഈ ​ക​ട​ത്തി​ണ്ണ പ​രി​സ​ര​ത്താ​ണ് കി​ട​ന്നി​രു​ന്ന​തെന്ന് സമീപത്തുള്ളവർ പറഞ്ഞു.വെ​ങ്കി​ടേ​ഷും ഡേ​വി​ഡും ഉ​ച്ച​ത്തി​ൽ ക​ര​ഞ്ഞ​തോ​ടെ​യാ​ണ് പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​യെ​ത്തി​യ​ത്.

ചോ​ര​യി​ൽ കു​ളി​ച്ചു കി​ട​ന്ന ഇ​വ​രെ തെ​രു​വു​നാ​യ്ക്ക​ളെ ഓ​ടി​ച്ചു​വി​ട്ട​ശേ​ഷം ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഇ​രു​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​യി. ജ​ന​നേ​ന്ദ്രി​യ​ത്തി​നു ക​ടി​യേ​റ്റ​യാ​ളു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​ണ്.  രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. അധികൃതരുടെ അനാസ്ഥയാണ് ഈ ദുരന്ത ത്തിനു കാരണമായതെന്നു നാട്ടുകാർ ആരോ പിച്ചു.

ആരോഗ്യനില ഗുരുതരമായി തുടരുന്നു
കോ​ട്ട​യം: തെ​രു​വു​നാ​യ ജ​ന​നേ​ന്ദ്രി​യം ക​ടി​ച്ചു പ​റി​ച്ചു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട വെ​ങ്കി​ട​ശ്വേ​ര​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​യാ​ളെ ഉ​ട​ൻ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കും.

ഇ​യാ​ളെ വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ബോ​ധം തെ​ളി​ഞ്ഞി​ട്ടി​ല്ല.  ബ​ന്ധു​ക്ക​ൾ എ​ത്തി​യാ​ൽ ഉ​ട​ൻ ത​ന്നെ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​മെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.  ഇ​യാ​ൾ​ക്കൊ​പ്പം കാ​ലി​ലും കൈ​യ്ക്കും ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഡേ​വി​ഡി​നു സാ​ര​മാ​യ പ​രി​ക്കു​ക​ൾ മാ​ത്ര​മേ​യു​ള്ളു.  ചു

Related posts