തിരുവനന്തപുരം: പി.വി. അന്‍വറുമായി സംസാരിച്ച് യുഡിഎഫുമായി യോജിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായവും അന്‍വറിനെ യോജിപ്പിച്ച് കൊണ്ടുപോകണമെന്നാണ്.
ഇതിനായി ചര്‍ച്ചകള്‍ നടക്കുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സംസാരിച്ചെന്നും അന്‍വറെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.