പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ എ​ന്തും അ​നു​സ​രി​ക്കു​ന്ന​യാൾ; പീതാംബരന്‍റെ കുടുംബത്തിന്‍റെ വെളിപ്പെടുത്തൽ; കുടുംബത്തിന് സംരക്ഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: പെ​രി​യ​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ലെ മു​ഖ്യ​പ്ര​തി പീ​താം​ബ​ര​ന്‍റെ കു​ടും​ബ​ത്തി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​പി​എം പീ​താം​ബ​ര​ന്‍റെ കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സി​പി​എ​മ്മി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി പീ​താം​ബ​ര​ന്‍റെ കു​ടും​ബം വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നി​ത്ത​ല രം​ഗ​ത്തെ​ത്തി​യ​ത്. പാ​ര്‍​ട്ടി അ​റി​യാ​തെ പീ​താം​ബ​ര​ന്‍ കൊ​ല​പാ​ത​കം ന​ട​ത്തി​ല്ലെ​ന്നും പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ എ​ന്തും അ​നു​സ​രി​ക്കു​ന്ന​യാ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നു​മാ​ണ് ഭാ​ര്യ നേ​ര​ത്തേ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Related posts