മലപ്പുറത്ത്‌ ജി​ദ്ദ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു സ്ത്രീ​ക​ൾ​ക്ക്‌ കോ​വി​ഡ് വൈ​റ​സ് ബാ​ധ; വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്ത​വ​രും സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രും ബ​ന്ധ​പ്പെ​ട​ണം; സ്ത്രീ​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച സ്ഥ​ല​ങ്ങ​ള്‍ ഇ​വ​യാ​ണ്…

മ​ല​പ്പു​റം: കോ​വി​ഡ് 19 ഭീ​ഷ​ണി നി​ല​നി​ൽ​ക്കെ മ​ല​പ്പു​റം ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ജി​ദ്ദ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു സ്ത്രീ​ക​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ.

ഇ​രു​വ​രും മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ര​ണ്ടു​പേ​രു​ടെ​യും ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു.

മാ​ർ​ച്ച് ഒ​ന്പ​തി​ന് ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ എ​യ​ർ ഇ​ന്ത്യ​യു​ടെ 960 ന​ന്പ​ർ വി​മാ​ന​ത്തി​ൽ വ​ന്നി​റ​ങ്ങി​യ വ​ണ്ടൂ​ർ വാ​ണി​യ​ന്പ​ലം സ്വ​ദേ​ശി​നി​ക്കും മാ​ർ​ച്ച് 12ന് ​നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ എ​യ​ർ ഇ​ന്ത്യ​യു​ടെ 964 ന​ന്പ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ അ​രീ​ക്കോ​ട് ചെ​മ്ര​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി​നി​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഈ ​വി​മാ​ന​ങ്ങ​ളി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​രും വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രും ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

വ​ണ്ടൂ​ർ വാ​ണി​യ​ന്പ​ലം സ്വ​ദേ​ശി​നി മാ​ർ​ച്ച് ഒ​ന്പ​തി​നു രാ​വി​ലെ 7.30നാ​ണ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ഇ​വി​ടെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​ർ​ക്കൊ​പ്പം പ​ത്തം​ഗ സം​ഘ​മാ​യി വാ​ഹ​ന​ത്തി​ൽ 10.45ന് ​ഷാ​പ്പി​ൻ​കു​ന്നി​ലെ ബ​ന്ധു​വീ​ടി​ന​ടു​ത്തെ​ത്തി.

നാ​ലു ബ​ന്ധു​ക്ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ ശേ​ഷം ഉ​ച്ച​യ്ക്ക് 12ന് ​മാ​ട്ട​ക്കു​ള​ത്തെ ത​റ​വാ​ട് വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. തു​ട​ർ​ന്ന് ശാ​ന്തി ന​ഗ​റി​ലെ ബ​ന്ധു​വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്കാ​ണ് ഇ​വ​ർ വ​ണ്ടൂ​ർ വാ​ണി​യ​ന്പ​ല​ത്തെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​ത്.

മാ​ർ​ച്ച് 12ന് ​നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​രീ​ക്കോ​ട് സ്വ​ദേ​ശി​നി രാ​വി​ലെ 7.30ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. അ​വി​ടെ നി​ന്ന് ബെ​ൻ​സി ട്രാ​വ​ൽ​സി​ന്‍റെ ബ​സി​ൽ 40 പേ​ർ​ക്കൊ​പ്പം യാ​ത്ര ചെ​യ്ത് ഉ​ച്ച​ക്ക് 2.30ന് ​ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സി​ന​ടു​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ലി​റ​ങ്ങി.

തു​ട​ർ​ന്ന് സ്വ​ന്തം കാ​റി​ൽ യാ​ത്ര ചെ​യ്താ​ണ് അ​രീ​ക്കോ​ട് ചെ​മ്ര​ക്കാ​ട്ടൂ​രി​ലെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​ത്. കോ​വി​ഡ് 19 രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ ഇ​രു​വ​രും മാ​ർ​ച്ച് 13ന് ​മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യു​മാ​ണ്.

വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​യു​ട​ൻ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല മു​ഖ്യ​സ​മി​തി പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നു ശേ​ഷം മ​ട​ങ്ങി​യ ഇ​രു​വ​രും നേ​രി​ട്ടു ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​രോ​ഗ്യ സ്ഥി​തി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ പേ​രി​ലേ​ക്കു വൈ​റ​സ് പ​ട​രാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ർ സ​ഞ്ച​രി​ച്ച വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്ത​വ​രും നേ​രി​ട്ടു സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രും ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണം.

ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​ർ 0483 2737858, 0483 2737857, 0483 2733251, 0483 2733252, 0483 2733253. ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​കെ. മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​കെ. ന​ന്ദ​കു​മാ​ർ, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ. ഷി​ബു​ലാ​ൽ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സ്ത്രീ​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച സ്ഥ​ല​ങ്ങ​ള്‍ ഇ​വ​യാ​ണ്

വ​ണ്ടൂ​ര്‍ വാ​ണി​യ​മ്പ​ലം സ്വ​ദേ​ശി​യു​ടെ സ​ഞ്ചാ​ര​പാ​ത

9/3/2020

* രാ​വി​ലെ 7.30-എ​യ​ര്‍ ഇ​ന്ത്യ ഫ്‌​ളൈ​റ്റ് ന​മ്പ​ര്‍ AI 960-ല്‍ ​ജി​ദ്ദ​യി​ല്‍ നി​ന്ന് ക​രി​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.

* രാ​വി​ലെ 10.00- 10 പേ​രോ​ടൊ​പ്പം ഓ​ട്ടോ ക്യാ​ബി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് യാ​ത്ര​തി​രി​ച്ചു.

* രാ​വി​ലെ 10.45- ഷാ​പ്പി​ല്‍ കു​ന്നി​ല്‍ ബ​ന്ധു​വീ​ട്ടു​പ​ടി​ക്ക​ല്‍ വാ​ഹ​നം നി​ര്‍​ത്തി ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു.

* ഉ​ച്ച​യ്ക്ക് 12:00- മാ​ട്ട​ക്കു​ളം ബ​ന്ധു വീ​ട്ടി​ലെ​ത്തി കു​റ​ച്ചു സ​മ​യം ബ​ന്ധു​വീ​ട്ടി​ല്‍ ചെ​ല​വ​ഴി​ച്ചു.

* ഉ​ച്ച​യ്ക്ക് 12.30- ശാ​ന്തി​ന​ഗ​റി​ലെ ബ​ന്ധു വീ​ട്ടി​ലെ​ത്തി.

* തു​ട​ര്‍​ന്ന് വ​ണ്ടൂ​ര്‍ വാ​ണി​യ​മ്പ​ലം ഉ​ള്ള സ്വ​ന്തം വീ​ട്ടി​ല്‍ എ​ത്തി

13/3/2020 – രാ​വി​ലെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ഡ്മി​റ്റ് ചെ​യ്തു

അ​രീ​ക്കോ​ട് ചെ​മ്ര​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി

12/03/2020

* രാ​വി​ലെ 7.30 – എ​യ​ര്‍ ഇ​ന്ത്യ ഫ്‌​ളൈ​റ്റ് ന​മ്പ​ര്‍ AI 964 ല്‍ ​ജി​ദ്ദ​യി​ല്‍ നി​ന്ന് നെ​ടു​മ്പാ​ശ്ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.

* രാ​വി​ലെ 9 മ​ണി​ക്ക് നെ​ടു​മ്പാ​ശ്ശേ​രി​യി​ല്‍ നി​ന്നും ക​രി​പ്പൂ​രി​ലേ​ക്കു​ള്ള ബി​ന്‍​സി ട്രാ​വ​ല്‍​സ് ബ​സ്സി​ല്‍ 40 യാ​ത്ര​ക്കാ​രോ​ടൊ​പ്പം യാ​ത്ര ചെ​യ്തു.

* ഉ​ച്ച​യ്ക്ക് 2:30ന് – ​ഹ​ജ്ജ് ഹൗ​സി​ന് അ​ടു​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങി.

* വൈ​കു​ന്നേ​രം 4:00- സ്വ​ന്തം കാ​റി​ല്‍ യാ​ത്ര ചെ​യ്ത് അ​രീ​ക്കോ​ട് ചെ​മ്ര​ക്കാ​ട്ടൂ​ര്‍ ഉ​ള്ള സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യി.

13/3/2020 – രാ​വി​ലെ അ​ഡ്മി​റ്റ് ചെ​യ്തു

Related posts

Leave a Comment