ഉത്തരവാദികൾ സിപിഎം തന്നെ, കൊ​ന്ന​ത് പാ​ർ​ട്ടി​ക്കു വേ​ണ്ടി​യെന്ന് പീ​താം​ബ​ര​ന്‍റെ ഭാ​ര്യ; വി​ഷ​മ​ത്തി​ൽ ഓ​രോ​ന്നു വി​ളി​ച്ചു പ​റ​യു​ന്ന​താ​യി​രി​ക്കാമെന്ന് കോടിയേരി

കാ​സ​ർ​ഗോ​ഡ്: പെ​രി​യ​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എ​മ്മി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സിപി​എം ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗം പീ​താം​ബ​ര​ന്‍റെ ഭാ​ര്യ.

പീതാംബരൻ കു​റ്റം ചെ​യ്തെ​ന്നു വി​ശ്വ​സി​ക്കു​ന്നി​ല്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് പാർട്ടി നിർദേശപ്രകാരമായിരിക്കും. കുറ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും ഭാ​ര്യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം തങ്ങളുടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. അ​പ്പോ​ള്‍ പോ​ലും സ​ഹാ​യി​ക്കാ​ന്‍ ആ​രും വ​ന്നി​ല്ലെ​ന്നും പീ​താം​ബ​ര​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച​യാ​ണ് പീ​താം​ബ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ഷ​മ​ത്തി​ൽ ഓ​രോ​ന്നു വി​ളി​ച്ചു പ​റ​യു​ന്ന​താ​യി​രി​ക്കാം..! പീ​താം​ബ​ര​ന്‍റെ കു​ടും​ബ​ത്തെ ത​ള്ളി കോ​ടി​യേ​രി

കോ​ഴി​ക്കോ​ട്: പെ​രി​യ​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി പീ​താം​ബ​ര​ന്‍റെ കു​ടും​ബം പാ​ർ​ട്ടി​ക്കെ​തി​രേ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

പീ​താം​ബ​ര​ൻ കേ​സി​ൽ​പ്പെ​ട്ട​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ആ​യി​രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ ഓ​രോ​ന്നും ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്. പാ​ർ​ട്ടി പ​റ​ഞ്ഞി​ട്ടാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പീ​താം​ബ​ര​ൻ ഭാ​ര്യ​യോ​ട് പ​റ​ഞ്ഞ​താ​യി​രി​ക്കാം. എ​ന്നാ​ൽ കൊ​ല​പാ​ത​ക​ത്തി​ൽ പാ​ർ​ട്ടി​ക്ക് ഒ​രു പ​ങ്കു​മി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Related posts