മു​ന്‍​മ​ന്ത്രി​യും മു​സ് ലിം ​ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന ചെ​ര്‍​ക്ക​ളം അ​ബ്ദു​ള്ള അ​ന്ത​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: മു​ന്‍​മ​ന്ത്രി​യും മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​റും ദേ​ശീ​യ നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​യ ചെ​ര്‍​ക്ക​ളം അ​ബ്ദു​ള്ള (76) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ചെ​ർ​ക്ക​ള ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഏ​താ​നും ദി​വ​സ​മാ​യി മം​ഗ​ളു​രു കെ​എം​സി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് വീ​ട്ടി​ലേ​ക്ക് വ​ന്ന​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ ചെ​ർ​ക്ക​ള​യി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു മ​ര​ണം.

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി മു​സ്ലിം​ലീ​ഗ് നേ​തൃ​നി​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചെ​ര്‍​ക്ക​ളം അ​ബ്ദു​ള്ള തു​ട​ര്‍​ച്ച​യാ​യി 19 വ​ര്‍​ഷം മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ​യാ​യി​രു​ന്നു. 1987, 1991, 1996, 2001 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​ണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2001 മു​ത​ല്‍ 2004 വ​രെ എ.​കെ.​ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​യി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പു മ​ന്ത്രി​യാ​യി​യി​രു​ന്നു.

1972 മു​ത​ല്‍ 1984 വ​രെ മു​സ്ലിം​ലീ​ഗ് അ​വി​ഭ​ക്ത ക​ണ്ണൂ​ര്‍ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​ട്ടാ​ണ് രാ​ഷ്ട്രീ​യ​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. 1984ല്‍ ​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല രു​പീ​ക​രി​ച്ച​പ്പോ​ള്‍ നി​ല​വി​ല്‍ വ​ന്ന ജി​ല്ലാ മു​സ്ലീം ലീ​ഗി​ന്‍റെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി. 2002 മു​ത​ല്‍ 2017 വ​രെ മു​സ്ലീം ലീ​ഗ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, യു​ഡി​എ​ഫ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ചെ​യ​ര്‍​മാ​ൻ, കാ​സ​ര്‍​ഗോ​ഡ് സം​യു​ക്ത ജ​മാ​അ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, സു​ന്നി മ​ഹ​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, എം​ഇ​എ​സ് ആ​ജീ​വ​നാ​ന്ത അം​ഗം, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സെ​ന്‍റ​ര്‍ ഫോ​ര്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് എ​ഡ്യു​ക്കേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍, കാ​സ​ര്‍​ഗോ​ഡ് മു​സ്ലീം എ​ഡ്യു​ക്കേ​ഷ​ന്‍ ട്ര​സ്റ്റ് അം​ഗം, ടി. ​ഉ​ബൈ​ദ് മെ​മ്മോ​റി​യ​ല്‍ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ചെ​ര്‍​ക്ക​ളം മു​സ്ലീം ചാ​രി​റ്റ​ബി​ള്‍ സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍, ചെ​ര്‍​ക്ക​ള മു​ഹ്യു​ദ്ദീ​ന്‍ ജ​മാ​അ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, മ​ഞ്ചേ​ശ്വ​രം ഓ​ര്‍​ഫ​നേ​ജ് ചെ​യ​ര്‍​മാ​ന്‍, ന്യൂ​ന​പ​ക്ഷ​ക്ഷേ​മ കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​ഥ​മ ചെ​യ​ര്‍​മാ​ന്‍, മും​ബൈ- ബം​ഗ​ളൂ​രു കെ​എം​സി​സി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

1942 സെ​പ്റ്റം​ബ​ര്‍ 15നു ​കാ​സ​ർ​ഗോ​ഡ് ചെ​ര്‍​ക്ക​ള​യി​ലെ ബാ​രി​ക്കാ​ട് മു​ഹ​മ്മ​ദ്ഹാ​ജി​യു​ടെ​യും ആ​സ്യ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ചു. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ ചെ​ര്‍​ക്ക​ള-​ബ​ദി​യ​ഡു​ക്ക റോ​ഡി​ലെ അ​ല്ലാ​മ ഇ​ക്ബാ​ല്‍ ന​ഗ​റി​ലെ ക്ര​സ​ന്‍റ് വി​ല്ല​യി​ലാ​ണ് താ​മ​സം.

ഭാ​ര്യ: ആ​യി​ഷ ചെ​ര്‍​ക്ക​ളം (ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ്). മ​ക്ക​ള്‍: മെ​ഹ്റു​ന്നീ​സ, മും​താ​സ് സ​മീ​റ (കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം, വ​നി​താ​ലീ​ഗ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), സി.​എ. മു​ഹ​മ്മ​ദ് നാ​സ​ര്‍(​മി​ന​റ​ല്‍ വാ​ട്ട​ര്‍ ക​മ്പ​നി,സ​ലാ​ല), സി.​എ. അ​ഹ​മ്മ​ദ് ക​ബീ​ര്‍ (എം​എ​സ്എ​ഫ് മു​ന്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി). മ​രു​മ​ക്ക​ള്‍: എ.​പി.​അ​ബ്ദു​ല്‍​ഖാ​ദ​ര്‍ (പൊ​മോ​ന എ​ക്സ്പോ​ര്‍​ട്ടേ​ഴ്സ്, മും​ബൈ), അ​ബ്ദു​ള്‍ മ​ജീ​ദ്(​ദു​ബാ​യ്), നു​സ്വ​ത്ത് നി​സ(​ചാ​വ​ക്കാ​ട്), ജ​സീ​മ ജാ​സ്മി​ന്‍(​ബേ​വി​ഞ്ച). സ​ഹോ​ദ​ര​ങ്ങ​ള്‍: ചെ​ര്‍​ക്ക​ളം അ​ബൂ​ബ​ക്ക​ര്‍, കു​ഞ്ഞാ​മു, ആ​യി​ഷ (ബാ​വി​ക്ക​ര), ബീ​വി (ബ​ദി​യ​ഡു​ക്ക), പ​രേ​ത​രാ​യ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, അ​ബ്ദു​ള്‍ ഖാ​ദ​ര്‍ ക​പാ​ടി​യ, അ​ഹ​മ്മ​ദ്, മ​മ്മു പു​ലി​ക്കു​ന്ന്, ന​ഫീ​സ കാ​പ്പി​ല്‍, ക​ദീ​ജ പൊ​വ്വ​ല്‍.

Related posts