ആലപ്പുഴ പുന്നമടക്കായലിന്‍റെ ഓളപ്പരപ്പിൽ രാ​ജ്യ​ത്തെ പ്ര​ഥ​മ ചെ​സ് ടൂ​റി​സത്തിന് തുടക്കം; അഞ്ച് രാജ്യങ്ങളിൽ നിന്നായി 40 പേർ പങ്കെടുക്കുന്നു

ആ​ല​പ്പു​ഴ: രാ​ജ്യ​ത്തെ പ്ര​ഥ​മ ചെ​സ് ടൂ​റി​സം സം​രം​ഭ​ത്തി​നു തു​ട​ക്ക​മാ​യി. ഒ​ഴു​കു​ന്ന ഹൗ​സ് ബോ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​ര​വു​മാ​യി കൂ​ട്ടി​യി​ണ​ക്കി ന​ട​ത്തു​ന്ന അ​ന്ത​ർ​ദേ​ശീ​യ ചെ​സ് മ​ത്സ​രം ഏ​ഴു ചെ​സ് പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഓ​റി​യ​ൻ​റ് ചെ​സ് മൂ​വ്സും കേ​ര​ളാ ടൂ​റി​സ​വും സം​യു​ക്ത​മാ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ​യി​ൽ കാ​യ​ലി​ൽ സ​ഞ്ച​രി​ക്കു​ന്ന ഹൗ​സ് ബോ​ട്ടി​ൽ വ​ച്ച് കേ​ര​ള ടൂ​റി​സം വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രാ​ഗ് ചെ​സ്സ് ട്രെ​യി​ൻ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​നാ​യ പാ​വ​ൽ മ​റ്റോ​ച്ച, ചെ​സ് ഒ​ളി​ന്പ്യ​നും പ​രി​പാ​ടി​യു​ടെ ചീ​ഫ് ഓ​ർ​ഗ​നൈ​സ​റു​മാ​യ പ്ര​ഫ. എ​ൻ.​ആ​ർ. അ​നി​ൽ​കു​മാ​ർ, ഓ​റി​യ​ന്‍റ് ചെ​സ് മൂ​വ്സ് സെ​ക്ര​ട്ട​റി പ്ര​ഫ. അ​ജി​ത്കു​മാ​ർ രാ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ല​പ്പു​ഴ​യി​ലും കു​മ​ര​ക​ത്തും ഹൗ​സ് ബോ​ട്ടു​ക​ൾ, മാ​രാ​രി ബീ​ച്ച് റി​സോ​ർ​ട്ട്, എ​റ​ണാ​കു​ള​ത്തി​ന്‍റെ ഹോ​ട്ട​ലി​ന്‍റെ പ​തി​ന​ഞ്ചാം നി​ല, ചാ​ല​ക്കു​ടി​യി​ലെ കേ​ര​ളീ​യ ഹെ​റി​റ്റേ​ജ് ഗ്രാ​മം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ജ​ർ​മ​നി, ഹോ​ള​ണ്ട്, ചെ​ക് റി​പ്പ​ബ്ലി​ക്, ഓ​സ്ട്രി​യ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ത്തു ക​ളി​ക്കാ​ർ അ​ട​ക്കം 40 പേ​രാ​ണ് മ​ത്സ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ 21 പേ​ർ ലോ​ക ചെ​സ് ഫെ​ഡ​റേ​ഷ​ന്‍റെ അ​ന്ത​ർ​ദേ​ശീ​യ റേ​റ്റിം​ഗ് ഉ​ള്ള​വ​രാ​ണ്.

Related posts

Leave a Comment