ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; മൂന്നിന ആവശ്യങ്ങളുന്നയിച്ച് രണ്ട് ദിവസം നീളുന്ന സമരവുമായി ബാങ്ക് ജീവനക്കാർ


തൃ​ശൂ​ർ: ഈ ​മാ​സം 31, ഫെ​ബ്രു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ലാ​യി ര​ണ്ടു​ദി​വ​സം ന​ട​ത്തു​ന്ന ബാ​ങ്ക് സ​മ​ര​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​ല്ലെ​ന്ന് ഓ​ൾ ഇ​ന്ത്യ നാ​ഷ​ണ​ലൈ​സ്ഡ് ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക, ബാ​ങ്ക് ല​യ​നം ഒ​ഴി​വാ​ക്കു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​ര​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബാ​ങ്ക് ല​യ​നം ബാ​ങ്കു​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ല​യ​നം മൂ​ലം ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ മ​റ്റെ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പി​ന്നാ​ന്പു​റ​ത്തേ​ക്കു ത​ള്ളി​വി​ടും.

ഇ​തു ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജേ​ക്ക​ബ് ടി.​ചി​റ്റേ​ട്ടു​കു​ളം, മാ​ർ​ക്ക് ഏ​ലി​യാ​സ്, വി.​സി.​സാ​ലി​ഹ്, പി.​എം.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എ.​ആ​ർ.​രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment