ആഘോഷമേതുമാകട്ടെ വില കുത്തനെതന്നെ..! റം​സാ​ൻ മാസമെത്തി കോ​ഴി വി​ല കു​തി​ച്ചു​യ​രു​ന്നു; ഒരു കിലോയ്ക്ക് 170 മുതൽ 220 രൂപ വരെ വില

chicken-farmകോ​ഴി​ക്കോ​ട്: റം​സാ​ൻ മാ​സ​മാ​യ​തോ​ടെ കോ​ഴി വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച്ച വ​രെ 140 മു​ത​ൽ 160 രൂ​പ​യാ​യി​രു​ന്നു ഒ​രു കി​ലോ കോ​ഴി​യു​ടെ വി​ല. എ​ന്നാ​ൽ ഇ​ന്ന​ലെ ആ​യ​തോ​ടെ വി​പ​ണി​യി​ൽ കോ​ഴി​യു​ടെ വി​ല​യ്ക്ക് വ​ൻ കു​തി​പ്പാ​ണു​ണ്ടാ​യ​ത്  ഇ​ന്ന​ലെ 220 രൂ​പ​യാ​ണ് ഒ​രു കി​ലോ കോ​ഴി​ക്ക് ഈ​ടാ​ക്കി​യ​ത്.

നോ​ന്പ് അ​ടു​ക്കു​ന്ന​തോ​ടെ കോ​ഴി​യു​ടെ ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് നേ​ര​ത്തെ ത​ന്നെ കോ​ഴി വി​ല കു​തി​ച്ചു​യ​രു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ സ​മ്മി​തി​ക്കു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തു​ന്ന കോ​ഴി​ക​ൾ​ക്ക് നേ​ര​ത്തെ കൃ​തൃ​മ ക്ഷാ​മ​മു​ണ്ടാ​ക്കി വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള ചി​ല​രു​ടെ ശ്ര​മ​വും വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ചി​ല വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

നേ​ര​ത്തെ നോ​ന്പ് കാ​ല​ത്ത് ഇ​റ​ച്ചി​ക്ക് വി​ല വ​ർ​ധി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ര​യും അ​ധി​കം വ​രാ​റി​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഒ​റ്റ​യ​ടി​ക്ക് 60രൂ​പ വ​രെ വ​ർ​ധി​ച്ച​ത് നോ​ന്പ് കാ​ല​ത്തെ ബ​ജ​റ്റ് താ​ളം തെ​റ്റി​ക്കു​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. എ​ന്നാ​ൽ വ​യ​നാ​ട് ബ്ര​ഹ്മ​ഗി​രി​യു​ടെ ജി​ല്ല​യി​ലെ സ്റ്റാ​ളു​ക​ളി​ൽ വി​ല വ​ർ​ധ​ന​വ് വ​ലി​യ തോ​തി​ൽ ബാ​ധി​ച്ചി​ട്ടി​ല്ല. ഇ​വി​ടെ ഒ​രു കി​ലോ കോ​ഴി ഹ​ലാ​ൽ ക​ട്ട് ചെ​യ്ത് കൊ​ടു​ക്കു​ന്ന​തി​ന് 170 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

Related posts