ചൂ​ടി​നൊ​പ്പം വി​ല‍​യും ഉ​യ​രു​ന്നു! പെ​രു​ന്നാ​ള്‍ ക​ഴി​ഞ്ഞു, വി​ഷു വ​രു​ന്നു… താ​ഴെ​യി​റ​ങ്ങാ​തെ കോ​ഴി വി​ല

വ​ട​ക​ര: സം​സ്ഥാ​ന​ത്ത് പെ​രു​ന്നാ​ള്‍ ക​ഴി​ഞ്ഞി​ട്ടും താ​ഴെ ഇ​റ​ങ്ങാ​തെ കോ​ഴി ഇ​റ​ച്ചി വി​ല. ഒ​രു കി​ലോ കോ​ഴി ഇ​റ​ച്ചി​ക്ക് 260 രൂ​പ​യാ​യി. ക​ഴി​ഞ്ഞ മാ​സം 200 ല്‍ ​താ​ഴെ​യാ​യി​രു​ന്നു വി​ല. പെ​ട്ടെ​ന്നാ​ണ് ഇ​ത്ര​യേ​റെ വ​ര്‍​ധി​ച്ച​ത്. ഒ​രാ​ഴ്ച​ക്കി​ടെ മാ​ത്രം 60 രൂ​പ കൂ​ടി.

ചൂ​ട് കാ​ര​ണം സം​സ്ഥാ​ന​ത്ത് ഇ​റ​ച്ചി​ക്കോ​ഴി ഉ​ല്‍​പാ​ദ​ന​വും ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള വ​ര​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് വി​ല കു​തി​ക്കാ​ന്‍ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. വി​ഷു പ്ര​മാ​ണി​ച്ച് വി​ല ഇ​നി​യും കൂ​ടു​മെ​ന്നാ​ണ് കേ​ള്‍​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഫാ​മു​ക​ള്‍ കൃ​ത്രി​മ ക്ഷാ​മം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും വി​ല വ​ര്‍​ധ​ന സാ​ധാ​ര​ണ​ക്കാ​രെ​യും ഹോ​ട്ട​ല്‍ ഉ​ട​മ​ക​ളെ​യും വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യും വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. അ​സ​ഹ്യ​മാ​യ ചൂ​ടാ​ണ് വി​ല്ല​നെ​ന്നാ​ണ് കോ​ഴി​വ്യാ​പാ​ര രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തു​ന്ന കോ​ഴി​ക​ളി​ല്‍ ചൂ​ട് കാ​ര​ണം പ​ല​തും ച​ത്തു​പോ​വു​ന്ന സ്ഥി​തി. ഇ​ത് ക്ഷാ​മ​ത്തി​നും വി​ല​ക്ക​യ​റ്റ​ത്തി​നും ഇ​ട​യാ​ക്കു​ന്ന​താ​യാ​ണ് വി​ശ​ദീ​ക​ര​ണം.

സം​സ്ഥാ​ന​ത്ത് ബ്രോ​യി​ല​ര്‍ കോ​ഴി​യു​ടെ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തു മു​ത​ലെ​ടു​ത്താ​ണ് ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ഴി ലോ​ബി​ക​ള്‍ വി​ല കു​ത്ത​നെ ഉ​യ​ര്‍​ത്തു​ന്ന​ത്. കോ​ഴി ഇ​റ​ച്ചി 250-260 രൂ​പ​യും പോ​ത്തി​റ​ച്ചി​ക്ക് 350-380 രൂ​പ​യും ആ​ട്ടി​റ​ച്ചി​ക്ക് 700-800 രൂ​പ​യു​മാ​ണ് നി​ല​വി​ലെ വി​ല.

ചൂ​ടു കൂ​ടു​ന്ന​ത​നു​സ​രി​ച്ച് കോ​ഴി​ക​ള്‍ തീ​റ്റ​യെ​ടു​ക്കു​ന്ന​ത് കു​റ​യു​ക​യും വെ​ള്ളം കു​ടി​ക്കു​ന്ന​തു കൂ​ടു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍ കോ​ഴി​ക​ള്‍​ക്ക് തൂ​ക്കം കു​റ​യു​ന്ന​താ​യും പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​നം 8-10 ല​ക്ഷം കോ​ഴി​ക​ള്‍ വ​രെ​യാ​ണ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത്. മി​ക്ക​യി​ട​ത്തും പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ ചെ​റു​കി​ട കോ​ഴി​ഫാ​മു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും മ​റ്റും കാ​ര​ണം ഇ​ത്ത​രം ഫാ​മു​ക​ള്‍ നി​ല​നി​ല്‍​പ് ഭീ​ഷ​ണി​യി​ലാ​ണ്.

കേ​ര​ള​ത്തി​ല്‍ വി​ല, തീ​റ്റ, മ​രു​ന്ന്, പ​രി​ച​ര​ണ ചെ​ല​വ് എ​ന്നി​വ​യ​ട​ക്കം ഒ​രു കി​ലോ കോ​ഴി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ 90-100 ചെ​ല​വു വ​രു​മ്പോ​ള്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​ത് വ​ള​രെ കു​റ​വു​മാ​ണ്. കോ​ഴി​വി​ല ഉ​യ​രു​ന്ന​തി​ന് അ​നു​സ​രി​ച്ച് ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ ശാ​ല​ക​ളി​ലെ​ല്ലാം കോ​ഴി വി​ഭ​വ​ങ്ങ​ള്‍​ക്കും വി​ല കൂ​ടു​ന്ന സ്ഥി​തി​യാ​ണ്.

Related posts

Leave a Comment