പതിവ് തെറ്റിച്ച് മാ​ർ​ച്ചു​മാ​സ​ത്തെ വി​ല​ക്കു​റ​വ് ഇ​ത്ത​വ​ണ​യി​ല്ല; ചി​ക്ക​നും പ​ന്നി​യി​റ​ച്ചി​ക്കും വി​ല കത്തിക്കയറുന്നു; 350 പി​ന്നി​ട്ട് പ​ന്നി​യി​റ​ച്ചി

കോ​​ട്ട​​യം: ഇ​​റ​​ച്ചി​​ക്കോ​​ഴി​​ക്കും പ​​ന്നി​​യി​​റ​​ച്ചി​​ക്കും വി​​ല കു​​ത്ത​​നെ ക​​യ​​റി. കോ​​ഴി​​യി​​റ​​ച്ചി ചി​​ല്ല​​റ വി​​ല 140 ക​​ട​​ന്നു. പ​​ന്നി​​യി​​റ​​ച്ചി ജ​​നു​​വ​​രി​​യി​​ല്‍ 300 രൂ​​പ​​യി​​ല്‍​നി​​ന്ന് 350 രൂ​​പ ക​​ട​​ന്നു. പോ​​ര്‍​ക്കി​​ന് വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ കി​​ലോ​​യ്ക്ക് 100 രൂ​​പ​​യു​​ടെ ക​​യ​​റ്റം. ജ​​നു​​വ​​രി – ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ല്‍ മാം​​സ വി​​ല കു​​റ​​യു​​ന്ന പ​​തി​​വ് ഇ​​ക്കൊ​​ല്ല​​മു​​ണ്ടാ​​യി​​ല്ല. നോ​​മ്പു​​കാ​​ല​​മാ​​യി​​ട്ടും വി​​ല​​യി​​ല്‍ താ​​ഴ്ച​​യി​​ല്ല.

ഇ​​നി​​യും വി​​ല വ​​ര്‍​ധി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത.ചൂ​​ടു കൂ​​ടി​​യ​​തോ​​ടെ ഫാ​​മു​​ക​​ളി​​ല്‍ കോ​​ഴി​​വ​​ള​​ര്‍​ത്ത​​ല്‍ കു​​റ​​ഞ്ഞ​​താ​​ണ് വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന് കാ​​ര​​ണം. കേ​​ര​​ള​​ത്തി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലും കോ​​ഴി ഫാ​​മു​​ക​​ള്‍ പ​​ല​​തും അ​​ട​​ച്ചു. കു​​ഞ്ഞു​​ങ്ങ​​ള്‍ കൂ​​ട്ട​​ത്തോ​​ടെ ച​​ത്തൊ​​ടു​​ങ്ങു​​ന്ന​​തും ന​​ഷ്ട​​മു​​ണ്ടാ​​ക്കു​​ന്നു.

നാ​​ല്‍​പ​​താം ദി​​വ​​സം ര​​ണ്ട​​ര കി​​ലോ​​യി​​ലേ​​ക്ക് വ​​ള​​രേ​​ണ്ട കോ​​ഴി​​ക്ക് ഒ​​ന്ന​​ര കി​​ലോ മാ​​ത്ര​​മാ​​ണ് ശ​​രാ​​ശ​​രി തൂ​​ക്കം. സാ​​ധാ​​ര​​ണ ഈ ​​സീ​​സ​​ണി​​ല്‍ പ​​ര​​മാ​​വ​​ധി 130 രൂ​​പ വ​​രെ​​യാ​​ണ് ചി​​ക്ക​​ന്‍ വി​​ല വ​​രാ​​റു​​ള്ള​​ത്.

ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ ചി​​ല​​യി​​ട​​ങ്ങ​​ളി​​ല്‍ പ​​ന്നി​​യി​​റ​​ച്ചി​​ക്ക് 70 രൂ​​പ​​യോ​​ള​​മാ​​ണ് വ​​ര്‍​ധി​​ച്ച​​ത്. നാ​​ട്ടി​​ല്‍ പ​​ന്നി ഫാ​​മു​​ക​​ളും കു​​റ​​ഞ്ഞു. ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള വ​​ര​​വി​​ലും കു​​റ​​വു​​ണ്ട്.

ത​​മി​​ഴ്‌​​നാ​​ട്ടി​​ലും ക​​ര്‍​ണാ​​ട​​ക​​യി​​ലും പ​​ന്നി​​ക​​ള്‍​ക്കു വി​​ല​​കൂ​​ടു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. ആ​​ഫ്രി​​ക്ക​​ന്‍ പ​​ന്നി​​പ്പ​​നി കാ​​ര​​ണം നാ​​ട്ടി​​ലു​​ള്ള പ​​ന്നി​​ക​​ളെ കൂ​​ട്ട​​ത്തോ​​ടെ കൊ​​ല്ലു​​ന്ന​​തും ല​​ഭ്യ​​ത കു​​റ​​യാ​​ന്‍ കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്.

വി​​ല​​ക്ക​​യ​​റ്റം കാ​​ര​​ണം ഹോ​​ട്ട​​ല്‍ ഉ​​ട​​മ​​ക​​ളും ചി​​ക്ക​​ന്‍, പോ​​ര്‍​ക്ക് വാ​​ങ്ങു​​ന്ന​​തി​​ല്‍ കു​​റ​​വ് വ​​രു​​ത്തി​​യി​​ട്ടു​​ണ്ട്. 80 രൂ​​പ​​യ്ക്ക് കോ​​ഴി​​യി​​റ​​ച്ചി ല​​ഭ്യ​​മാ​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ആ​​രം​​ഭി​​ച്ച കേ​​ര​​ള ചി​​ക്ക​​ന്‍ പ​ദ്ധ​തി വി​​ജ​​യം ക​​ണ്ടി​​ല്ല. മി​​ത​​മാ​​യ നി​​ര​​ക്കി​​ല്‍ പ​​ന്നി​​യി​​റ​​ച്ചി ല​​ഭ്യ​​മാ​​ക്കാ​​നു​​ള്ള സം​​രം​​ഭ​​വും നേ​​ട്ട​​മാ​​യി​​ല്ല.

സ്വ​​ന്തം ലേ​​ഖി​​ക

Related posts

Leave a Comment