ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; നാടും നഗരവും ആഘോഷത്തിൽ; നിർദേശങ്ങളുമായി പോലീസും വൈദ്യുതബോർഡും

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി ക​ഴി​ഞ്ഞു. ലക്ഷക്കണക്കിന് വനിതാ ഭക്തജനങ്ങൾ അണിനിരക്കുന്ന ആറ്റുകാൽ പൊങ്കാല ഞായറാഴ്ച നടക്കും. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പേ​യെ​ത്തി ദേ​വീ സ​ന്നി​ധി​യി​ൽ അ​ടു​പ്പു കൂ​ട്ടി നാ​ള​ത്തെ പു​ണ്യ​ദി​ന​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ഭ​ക്ത​ർ.

പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ ഞാ​യ​ർ രാ​ത്രി 8 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഈ ​സ​മ​യം ഹെ​വി വാ​ഹ​ന​ങ്ങ​ൾ, ക​ണ്ടെ​യ്ന​റു​ക​ൾ, ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ മു​ത​ലാ​യ​വ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും റോ​ഡു​ക​ളി​ൽ പാ​ർ​ക്കു ചെ​യ്യു​ന്ന​തും നി​രോ​ധി​ച്ചു.

ട്രാ​ൻ‍​സ്ഫോ​ർ‍‍‍‍​മ​റു​ക​ൾ, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ, പോ​സ്റ്റു​ക​ളി​ലെ ഫ്യൂ​സ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ച്ചു മാ​ത്ര​മേ പൊ​ങ്കാ​ല​യി​ടാ​വൂ എ​ന്നു വൈ​ദ്യു​തി ബോ​ർ​ഡ് അ​റി​യി​ച്ചു.

Related posts

Leave a Comment