പീഡിപ്പിച്ചയാളെക്കൊണ്ട് 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവം; അച്ഛനും വരനും ഉസ്താദും അറസ്റ്റിൽ; വിവാഹത്തിൽ പങ്കെടുത്തവരും പ്രതികളാകും; നെടുമങ്ങാട്ടെ സംഭവം ഇങ്ങനെ

നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​രി​ൽ പീ​ഡി​പ്പി​ച്ച​യാ​ളെക്കൊ​ണ്ട് പതിനാറുകാ​രി​യെ വി​വാ​ഹം ക​ഴി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ പ്ര​തി​ക​ളാ​കും.

വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രെയും കേ​സി​ൽ പ്ര​തി ചേ​ർ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യി.

പോ​ക്സോ കേ​സി​ലെ അ​തി​ജീ​വി​ത​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വ​ര​ൻ പ​ന​വൂ​ർ വാ​ഴോ​ട് വെ​ള്ളം​കു​ടി ഹി​ദാ​യ ന​ഗ​ർ സി ​എ​സ് ഹൗ​സി​ൽ എ​ൻ അ​ൽ​അ​മീ​ർ (23), വി​വാ​ഹ​ത്തി​ന് ക​ർ​മി​ക​ത്വം വ​ഹി​ച്ച മേ​ലെ ക​ല്ലി​യോ​ട് വൈ​ത്ത​ന്നൂ​ർ അ​ൻ​വ​ർ സാ​ദ​ത്ത് (39)​എ​ന്നി​വ​രെ​യും പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ​യും അ​റ​സ്റ്റ് ചെ​യ്തു.

വി​വാ​ഹച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത അ​ൽ അ​മീ​റി​ന്‍റെ സ​ഹോ​ദ​ര​ൻ, സു​ഹൃ​ത്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ പ്ര​തി​യാ​ക്കി പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ർ ഒ​ളി​വി​ലാ​ണ്.

അ​ൽ​അ​മീ​ർ 2021ൽ ​പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു.​ ഈ കേ​സി​ൽ പ്ര​തി നാ​ല് മാ​സം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു. പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ പി​താ​വി​നെ സ​മീ​പി​ച്ചു ഭീ​ഷ​ണിപ്പെ​ടു​ത്തി.​

ശ​ല്യം സ​ഹി​ക്കാ​തെ ക​ഴി​ഞ്ഞ 18നു ​വി​വാ​ഹം ര​ഹ​സ്യ​മാ​യി ന​ട​ത്തി കൊ​ടു​ക്കു​ക​യാ​യി​രി​ന്നു​വെ​ന്നു പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.​ അ​ൽ​അ​മീ​ർ മ​റ്റു ര​ണ്ട് പീ​ഡ​ന​ക്കേസി​ലും അ​ടി​പി​ടി കേ​സി​ലും പ്ര​തി​യാ​ണ്.

Related posts

Leave a Comment