കാതു കുത്തിയവന്‍ പോകുന്നതിനു മുമ്പ് കടുക്കനിട്ടവന്‍ വന്നു ! എലിയുടെ ഉമിനീരിലൂടെ വരെ രോഗം ബാധിക്കും; ചൈനയിലെ പുതിയ അവതാരം ഹാന്‍ഡാ വൈറസ് കൊടുംഭീകരനെന്ന് സൂചന…

കോവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ കഴിഞ്ഞ ഒരാഴ്ച ഏറെക്കുറെ സമാധാനപരമായിരുന്നു.

വൈറസ് രോഗബാധിതരുടെ എണ്ണവും മരണവും നാമമാത്രമായതിനാല്‍ ചൈനയിലെ ജനജീവിതം പഴയ രീതിയിലേക്ക് മാറുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചൈനയില്‍ വന്ന വാര്‍ത്ത എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നതായിരുന്നു.

ബസിനുള്ളില്‍ വച്ച് മരിച്ച ഒരാളുടെ ശരീരം പരിശോധിച്ചപ്പോഴാണ് പുതിയ ഭീകരന്റെ കടന്നുവരവ് ചൈന മനസ്സിലാക്കിയത്. അയാളുടെ ശരീരത്തില്‍ കണ്ടെത്തിയ ഹാന്‍ഡാ വൈറസ് കൊറോണയേക്കാള്‍ മാരകമാണെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.

രോഗബാധയുള്ളയാള്‍ക്ക് മരണം സംഭവിച്ച സമയത്ത് ബസിലുണ്ടായിരുന്ന 32 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്.

എന്നാല്‍ ഇത് പുതിയ വൈറസ് അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 950-ലെ അമേരിക്കന്‍- കൊറിയന്‍ യുദ്ധക്കാലത്ത് ഹാന്‍ഡ നദിയുടെ പരിസരങ്ങളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത് എന്നാണ് സ്വീഡിഷ് ശാസ്ത്രജ്ഞയായ സുമയ്യ ഷേയ്ക്ക് ട്വീറ്റ് ചെയ്തത്.

സാധാരണയായി എലികള്‍ക്കുള്ളിലെ ശരീര സ്രവം ഉള്ളില്‍ ചെന്നാല്‍ മാത്രമേ മനുഷ്യന് ഈ വൈറസ് ബാധ ഏല്‍ക്കുകയുള്ളു എന്നും എലികളെ ഭക്ഷിക്കുവാന്‍ ശ്രമിക്കാത്തിടത്തോളം കാലം ഭയക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

പടരുന്നത് വിരളമായാണെങ്കിലും പ്രഹരശേഷിയില്‍ കൊറോണയേക്കാള്‍ ഭീകരനാണ് ഹാന്‍ഡ. ഈ വൈറസ് ബാധയുടെ മരണനിരക്ക് ഏകദേശം 38.9% വരും എന്നാണ് അമേരിക്കയില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍സ് പറയുന്നത്.

ഈ വൈറസ് ബാധിച്ച് എലികളുടെ മലം, മൂത്രം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കമുണ്ടായാലും രോഗബാധയുണ്ടാകാം.എലികളുടെ കടികൊണ്ടാല്‍ ഭയക്കണമെന്നര്‍ത്ഥം.

കോവിഡിനു സമാനമായ രോഗലക്ഷണങ്ങളാണ് ഹാന്‍ഡ ബാധയ്ക്കും നെഞ്ചില്‍ ഒരു കയറിട്ട് മുറുക്കികെട്ടിയതുപോലെയും മുഖത്ത് ഒരു തലയിണ കൊണ്ട് അമര്‍ത്തിപ്പിടിച്ചതുപോലെയും തോന്നും എന്നാണ് ഹാന്‍ഡാ ബാധയുണ്ടായി സുഖപ്പെട്ട ഒരു രോഗി പറഞ്ഞത്. വളരെ അപൂര്‍വമാണെങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

കോവിഡിനെപ്പോലെ ഈ വൈറസിനും ഇതുവരെ വാക്സിന്‍ ഒന്നും കണ്ടുപിടിച്ചിട്ടില്ല. എലികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ, എലിയുടെ കടി ഏല്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍ പറയുന്നു.

Related posts

Leave a Comment