ചന്തയില്‍ ഒരു മണിക്കൂര്‍ നില്‍ക്കാന്‍ അഞ്ചു രൂപ നല്‍കണം ! ആള്‍ക്കൂട്ടം തടയാന്‍ പതിനെട്ടാമത്തെ അടവുമായി നാസിക് പോലീസ്…

കോവിഡിന്റെ രണ്ടാം വരവില്‍ ഭീതിയിലാഴ്ന്നിരിക്കുകയാണ് രാജ്യം. ഇതില്‍ തന്നെ കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുമ്പോള്‍ അതു മറികടക്കുന്നതിനുള്ള പതിനെട്ടടവും പയറ്റുകയാണ് ഭരണകൂടം. നാസിക്കില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ചന്തകളിലേക്കു പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൊലീസ്. ചന്തയില്‍ ഒരു മണിക്കൂര്‍ ചെലവഴിക്കുന്നതിന് അഞ്ചു രൂപയാണ് ഫീസ് ആയി ഈടാക്കുന്നത്. നഗരം ലോക്ക് ഡൗണിലേക്കു പോവുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് പൊലീസ് കമ്മിഷണര്‍ ദീപക് പാണ്ഡെ പറഞ്ഞു. സമീപദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ക്കായി സ്വയം മുന്നോട്ടുവരാന്‍ സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ജനങ്ങളോട് ആവശ്യപ്പെട്ടു. പലപ്പോഴും ഗുരുതരമായ അവസ്ഥയിലാണ് ആളുകള്‍ ആശുപത്രിയില്‍ എത്തുന്നത്. ഇതുമൂലം ഐസിയുവും ഓക്സിജന്‍ ബെഡുകളും അതിവേഗം നിറയുകയാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനം ഒരു ലോക്ക്ഡൗണ്‍ കൂടി താങ്ങില്ലെന്ന് മന്ത്രി നവാബ്…

Read More

കോവിഡ് മൂന്നാം തരംഗത്തില്‍ വിറച്ച് ലോകരാജ്യങ്ങള്‍ ! ഇറ്റലിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍;നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരം; ബ്രസീലില്‍ ഒറ്റ ദിവസം മരിച്ചത് 2800ല്‍ അധികം ആളുകള്‍…

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുമ്പോള്‍ യൂറോപ്പില്‍ ഇത് കോവിഡിന്റെ മൂന്നാം തരംഗമാണ്. ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പോളണ്ടില്‍ ഭാഗീക ലോക് ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫ്രാന്‍സില്‍ ഇപ്പോള്‍ വാരാന്ത്യ ലോക്ഡൗണ്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളെങ്കിലും രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പ്രസിഡന്‍ര് ഇമ്മാനുവല്‍ മക്രോയ്ക്കു മേല്‍ സമ്മര്‍ദ്ദമേറുകയാണ്. പോളണ്ടില്‍ തലസ്ഥാനമായ വാര്‍സയിലും ജര്‍മ്മനിയോട് ചേര്‍ന്നുള്ള പ്രവിശ്യകളിലുമാണ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണം കര്‍ശനമാക്കിയത്. റോമിലെ ലാസിയോ പ്രവിശ്യ റെഡ് സോണായി ഇറ്റലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ റസ്റ്റോറന്റുകളില്‍ ഭക്ഷണം പാഴ്സലായി കൊണ്ടുപോകാന്‍ മാത്രമേ അനുവദിക്കൂ. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. അനാവശ്യമായി ആളുകള്‍ വീടിന് പുറത്തിറങ്ങുന്നതും ഇറ്റലി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് രോഗികളെ കൊണ്ട് ഐസിയുകള്‍ വീണ്ടും നിറയുന്നതായി റിപ്പോര്‍ട്ടുണ്ട്. കോവിഡ് വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഫിലിപ്പീന്‍സ് വിദേശികള്‍ക്ക്…

Read More

സ്വിമ്മിംഗ്പൂളില്‍ കോവിഡ് രോഗിയ്‌ക്കൊപ്പം കുളിയ്ക്കുന്നയാള്‍ക്ക് രോഗം പകരുമോ ? ഏവരും കാത്തിരുന്ന ചോദ്യത്തിന് ഉത്തരമായി…

ലോകജനതയെ ഒട്ടാകെ ഒട്ടാകെ ബാധിച്ച ഒരു മഹാമാരി ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ആളുകളെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം തുടരുമ്പോള്‍ ഈ രോഗകാരി ഏതൊക്കെ വഴികളിലൂടെ പടര്‍ന്നു പിടിക്കും എന്നതിനെ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയാണ്. ഓരോ ദിവസവും കൊവിഡുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും പുറത്തുവരുന്നു. മുമ്പ് കണ്ടെത്തിവച്ച സൂചനകള്‍ തകരുന്നു, പകരം അതില്‍ നിന്ന് വ്യത്യസ്തമായ സൂചനകള്‍ ഉരുത്തിരിഞ്ഞുവരുന്നു. എന്തായാലും ഇതുവരെയുള്ള തെളിവുകള്‍ വച്ചുകൊണ്ട് ചില കാര്യങ്ങളെങ്കിലും ഗവേഷകര്‍ക്ക് ഉറപ്പിച്ച് പറയാനാകും. ഇത്തരത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് ഏറെപ്പേര്‍ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന് മറുപടി നല്‍കുകയാണ്. ലോകാരോഗ്യ സംഘടനയുടെ വക്താവും പകര്‍ച്ചവ്യാധി വിദഗ്ധയുമായ ഡോ.സില്‍വീ ബ്രയാന്‍ഡ്. വായുവിലൂടെ കൊവിഡ് പകരാന്‍ സാധ്യതയുണ്ട് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ വെള്ളത്തിലൂടെയും ഇത് പകരുമോയെന്ന സംശയം ശക്തമായിരുന്നു. അതുപോലെ തന്നെ കാലാവസ്ഥ എത്രമാത്രം കോവിഡ് വ്യാപനത്തെ സ്വാധീനിക്കുന്നുണ്ട് എന്ന സംശയവും. എന്നാല്‍ വെള്ളത്തിലൂടെ…

Read More

ജീവിതത്തില്‍ ഞാനനുഭവിച്ച കഷ്ടതകള്‍ നോക്കിയാല്‍ കോവിഡ് ഒന്നുമല്ല ! ഞാന്‍ ചെറുപ്പത്തില്‍ നോക്കിയതു പോലെ ഇപ്പോള്‍ മകനെന്നെ ശ്രുശ്രൂഷിക്കുന്നു ! കോവിഡ് കാലത്തെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സുമലത…

കോവിഡിനെ അനാവശ്യമായി ഭയക്കേണ്ട കാര്യമില്ലെന്നും ഫലപ്രദമായി നേരിടുക മാത്രം ചെയ്താല്‍ മതിയെന്നും തുറന്നു പറഞ്ഞ് നടിയും പാര്‍ലമെന്റംഗവുമായ സുമലത. കോവിഡ് മുക്തയായ ശേഷമാണ് നടി ഇക്കാര്യം പറഞ്ഞത്. ‘രാജ്യത്തിന് വേണ്ടിയുള്ള സൈനികരുടെ പോരാട്ട മനോവീര്യത്തിന് തുല്യമായിരുന്നു കൊവിഡിനെതിരായ എന്റെ പോരാട്ടവും. രോഗമുക്തയാകാനുള്ള എന്റെ പോരാട്ടങ്ങള്‍ സ്വന്തം ജീവിതത്തിനുവേണ്ടിയുള്ളതായിരുന്നു. ഹോം ഐസൊലേഷനില്‍ കഴിയുമ്പോഴും ഈ വീര്യമാണ് എന്നെ രോഗത്തില്‍ നിന്നും മുക്തയാക്കാന്‍ സഹായിച്ചത്’ സുമലത പറയുന്നു. കോവിഡ് കേസുകള്‍ രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിക്കേണ്ടെന്ന് തീരുമാനിച്ചത് മറ്റുള്ളവര്‍ക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണെന്ന് സുമലത പറഞ്ഞു. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവും. നമ്മള്‍ അവയെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. എനിക്കും ഒരു പ്രതിസന്ധിയുണ്ടായി. അതിന്റെ പേരാണ് കോവിഡ് 19. എന്നാല്‍ ഞാനതില്‍ നിന്നും പൂര്‍ണവിമുക്തി നേടി. ആരോഗ്യവതിയായാണ് ഇപ്പോള്‍ നിങ്ങള്‍ക്കുമുന്നിലിരിക്കുന്നത്.’ എന്ന് താരം കൂട്ടിച്ചേര്‍ത്തു. ‘ജീവിതത്തില്‍ ഞാനനുഭവിച്ചിട്ടുള്ള കഷ്ടതകള്‍…

Read More

നിരീക്ഷണത്തിലിരുന്ന യുവാവ് ക്വാറന്റൈന്‍ ലംഘിച്ച് ടൗണിലിറങ്ങി എല്ലാ കടകളിലും കയറിയിറങ്ങി ! ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് ഗംഭീരമായി ജന്മദിനവും ആഘോഷിച്ചു; കോവിഡ് പോസിറ്റീവായതോടെ ചങ്കില്‍ കൈവച്ച് ഇരിട്ടി നിവാസികള്‍…

നിരീക്ഷണത്തിലിരികേക് ക്വാറന്റൈന്‍ ലംഘിച്ച് ജന്മദിനാഘോഷം നടത്തിയ യുവാവിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇരിട്ടിയില്‍ ആകെ പരിഭ്രാന്തി. ഇയാള്‍ ക്വാറന്റൈന്‍ ലംഘിച്ച് നിരവധി തവണ ഇരിട്ടി ടൗണിലും എത്തിയതായി കണ്ടെത്തിയതോടെ ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങി. ബംഗളൂരുവില്‍ നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തി വീട്ടു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവാണ് ബന്ധുക്കളേയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് പിറന്നാള്‍ ഗംഭീരമായാണ് ആഘോഷിച്ചത്. നഗരസഭയിലെ കൂളിചെമ്പ്ര 13-ാം വാര്‍ഡിലാണ് യുവാവിന്റെ വീടെങ്കിലും ഇയാള്‍ ഒട്ടേറെ തവണ ക്വാറന്റീന്‍ ലംഘിച്ച് ഇരിട്ടി ടൗണില്‍ എത്തിയതായും പലരുമായി സമ്പര്‍ക്കത്തിലായതായും ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ഇരിട്ടി ടൗണ്‍ കനത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഞായറാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയും ഇയാള്‍ വീട്ടില്‍നിന്നു പുറത്തിറങ്ങിയതായും കണ്ടെത്തി. ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തവരില്‍ കുറെപ്പേര്‍ ടൗണുമായി സ്ഥിരമായി ബന്ധപ്പെട്ടവരാണ്. മാത്രമല്ല സമ്പര്‍ക്കത്തിലുള്ളവരുടെ കൂട്ടത്തില്‍ കൂത്തുപറമ്പില്‍ വ്യാപാരസ്ഥാപനം നടത്തുന്നയാളും…

Read More

കോവിഡിനെതിരായ പോരാട്ടം നയിക്കാന്‍ ‘പൊറോട്ടയും’ ! വന്‍ ഹിറ്റായി ‘മാസ്‌ക് പൊറോട്ട’; പുതിയ ‘മരണമാസ്’ കോമ്പിനേഷനുമായി ഹോട്ടലുകളും…

കോവിഡ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ മാസ്‌ക്കുകള്‍ ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡിനെ ചെറുക്കുകയാണ് മാസ്‌ക്കിന്റെ പ്രഥമകര്‍ത്തവ്യമെങ്കിലും ഇപ്പോഴിത് ഒരു ഫാഷന്‍ കൂടി ആയി മാറിയിരിക്കുകയാണ്. വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ മാസ്‌ക്കുകള്‍ ധരിക്കുന്നവര്‍ നിരവധിയാണ്. ഫേസ്പ്രിന്റ് മാസ്‌ക് മുതല്‍ ബ്ലൂടൂത്ത് മാസ്‌ക് വരെ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവയെയെല്ലാം കടത്തിവെട്ടുന്ന ഒരു മാസ്‌ക്കാണ് ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. പൊറോട്ട മാസ്‌ക് ആണ് ഇപ്പോഴത്തെ ട്രെന്‍ഡിംഗ് ഐറ്റം. ഇതു കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്നത് നല്ല മൊരിഞ്ഞ പൊറോട്ടയായിരിക്കും. സംഭവം പൊറോട്ട തന്നെ പക്ഷെ മാസ്‌ക്കിന്റെ രൂപത്തിലാണ് സംഗതിയെന്നു മാത്രം. ഇപ്പോള്‍ ബീഫും കൂട്ടി ഈ ‘മാസ്‌ക്’ അകത്താക്കുന്ന തിരക്കിലാണ് മലയാളികള്‍. മലയാളികള്‍ക്കാണ് ഈ ബീഫ്-മാസ്‌ക് കോമ്പിനേഷന്‍ ഏറെയിഷ്ടമെങ്കിലും ഈ രുചികരമായ മാസ്‌ക്കിന്റെ ഉപജ്ഞാതാക്കാള്‍ നമ്മുടെ അയല്‍വാസികളായ തമിഴ്‌നാടാണ്. മധുരയിലെ ടെമ്പിള്‍ സിറ്റി റസ്റ്ററന്റിലാണ് മാസ്‌ക് പൊറോട്ട ജന്മമെടുക്കുന്നത്. ടെമ്പിള്‍ സിറ്റി…

Read More

മുംബൈയില്‍ നിന്നും വന്നിറങ്ങിയ നാടോടി സ്ത്രീയെ കണ്ട് കോവിഡ് ഭീതിയില്‍ അകന്നു മാറി ആളുകള്‍; കുഞ്ഞിനെ വാരിപ്പുണര്‍ന്ന് തഹസീല്‍ദാര്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

മുംബൈയില്‍ നിന്നും തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങിയ നാടോടി സ്ത്രീയ്ക്കും കുഞ്ഞിനും ആവശ്യമായ സൗകര്യങ്ങളൊരുക്കിയ തഹസീല്‍ദാര്‍ക്കും സംഘത്തിനും സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി. മുംബൈയില്‍ നിന്നും വന്നതിനാല്‍ ആരും എടുക്കാന്‍ കുട്ടാക്കാതിരുന്ന കുഞ്ഞിനെ വാരിയെടുത്തു കൊണ്ടു നടക്കുന്ന തഹസീല്‍ദാര്‍ ബാല സുബ്രഹ്മണ്യത്തിനാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറയുന്നത്. മുംബൈയില്‍ നിന്ന് നേത്രാവതി എക്സ്പ്രസില്‍ ബുധനാഴ്ച രാത്രി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലാണ് നാടോടി സ്ത്രീയും കുഞ്ഞും ട്രെയിനിറങ്ങിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീ പ്ലാറ്റ്ഫോമില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ഉടന്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും വിവരം തിരക്കിയെങ്കിലും ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. സ്ത്രീയെ ആംബുലന്‍സ് വരുത്തി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പേടിച്ച് പേടിച്ച് കുഞ്ഞിനെ എടുക്കാന്‍ ഏവരും മടിച്ചപ്പോഴാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യം കുഞ്ഞിനെ എടുത്തത്. പിന്നീട് കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു. കുഞ്ഞിനെ എടുത്ത് നീങ്ങുന്ന തഹസില്‍ദാറിന്റെ ചിത്രം…

Read More

‘കോവാക്സിന്‍’ പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ ? ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തുക പ്രധാനമന്ത്രിയെന്ന് റിപ്പോര്‍ട്ട്…

കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ വിതരണത്തിനെത്തിക്കാനുള്ള പദ്ധതിയുമായി ഐസിഎംആര്‍. വരുന്ന സ്വാതന്ത്ര്യദിനത്തിലാവും ഇത് സംബന്ധിച്ച പ്രഖ്യാപനം നടക്കുക എന്നാണ് സൂചന. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐസിഎംആര്‍ ധാരണയിലെത്തി. ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം നടത്തുക എന്നാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം ഓഗസ്റ്റ് 15ന് വാക്സിന്‍ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയത്. ഐസിഎംആറിന്റെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്2 വൈറസിന്റെ സാമ്പിളാണ് വാക്സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ജൂലൈ ഏഴിന് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ക്ലിനിക്കല്‍…

Read More

കാണ്‍പൂര്‍ അഭയകേന്ദ്രത്തിലെ 57 അന്തേവാസികള്‍ക്ക് കോവിഡ് ! ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ഗര്‍ഭിണികളും…

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലെ 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 114 പെണ്‍കുട്ടികളും 37 ജീവനക്കാരുമുള്‍പ്പെടെ 151 അന്തേവാസികളാണ് ഇവിടെയുള്ളത്. കഴിഞ്ഞ നാലു ദിവസങ്ങള്‍ക്കുള്ളിലാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നത്. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. അന്തേവാസികളില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ഏറെയും 10-18നു മധ്യേ പ്രായമുള്ളവര്‍. ഇവരില്‍ അഞ്ചു പേര്‍ ഗര്‍ഭിണികളാണ്. പോക്സോ കുറ്റകൃത്യങ്ങളില്‍ ഇരയായവരാണ് ഇവരെല്ലാം. അഞ്ചു പേരും ഡിസംബറില്‍ അഭയകേന്ദ്രത്തില്‍ എത്തുമ്പോള്‍ തന്നെ ഗര്‍ഭിണിയായിരുന്നു. നിലവില്‍ രണ്ടു പേര്‍ എട്ടുമാസം ഗര്‍ഭിണികളാണെന്ന് ഡെപ്യുട്ടി ചീഫ് പ്രൊബേഷന്‍ ഓഫീസര്‍ ശ്രുതി ശുക്ല പറഞ്ഞു. കുട്ടികളില്‍ ഒരാള്‍ക്ക് എച്ച്ഐവി പോസിറ്റീവ് ആണ്. മറ്റൊരാള്‍ക്ക് ഹെപറൈറ്റീസ് സി സ്ഥിരീകരിച്ചു. ഗര്‍ഭിണികള്‍ അഞ്ചു പേരും ആഗ്ര, ഇറ്റാ, കനൗജ്, ഫിറോസാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ജൂണ്‍ 12ന് നടത്തിയ റാന്‍ഡം ടെസ്റ്റില്‍ അഭയ കേന്ദ്രത്തിലെ ഒരു…

Read More

പോലീസ് സ്‌റ്റേഷനില്‍ വിവാഹ സദ്യയൊരുക്കി നവദമ്പതികള്‍ ! കോവിഡ് പോരാളികളെ വ്യത്യസ്ഥമായി ആദരിച്ച ആ ദമ്പതികള്‍ ഇവരാണ്…

കോവിഡിനെ തുരത്താന്‍ അഹോരാത്രം പണിയെടുക്കുന്ന പോലീസുകാര്‍ക്ക് ആദരമര്‍പ്പിച്ച നവദമ്പതികള്‍. പോലീസ് സ്‌റ്റേഷനില്‍ വിവാഹ സദ്യയൊരുക്കിയായിരുന്നു ഇവരുടെ മാതൃകാ പ്രവൃത്തി. കഴിഞ്ഞ ദിവസം വിവാഹിതരായ അരുണും ഡോ. നീതുവുമാണ് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ സദ്യ ഒരുക്കിയത്. ഇവിടെ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ പൊലീസുകാര്‍ക്കൊപ്പം ഇവരും സദ്യ കഴിച്ചു. ചേപ്പാട് കോട്ടം കോയിക്കല്‍ വീട്ടില്‍ നീതുവും ചേപ്പാട് ചേങ്കരയില്‍ അരുണും തമ്മിലുള്ള വിവാഹം ഞായര്‍ രാവിലെ 7നും 7.30നും മധ്യേ എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ വച്ചാണ് നടന്നത്. യെമനിലെ ഓയില്‍ കമ്പനി ജീവനക്കാരനാണ് അരുണ്‍. നീതു ആയുര്‍വേദ ഡോക്ടറും. കൊവിഡ് 19 മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വിവാഹച്ചടങ്ങുകള്‍ നടത്തിയത്. എന്തായാലും ഈ വിവാഹ സദ്യ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

Read More