കഠിനമെന്‍റമ്മോ..! 50കിലോയിൽ കൂടുതൽ ഇറക്കില്ല; കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു ന​ൽകി; പരിഹാരമുണ്ടായില്ലെങ്കിൽ സമരത്തിലേക്കെന്ന് തൊഴിലാളികൾ

കോ​ട്ട​യം: അ​ൻ​പ​ത് കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ലു​ള്ള ചാ​ക്കി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തെ​ങ്കി​ൽ അ​ത് ലോ​റി​യി​ൽ ത​ന്നെ​യി​രി​ക്കും. താ​ഴേ​ക്കി​റ​ങ്ങി​ല്ല. കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു ന​ല്കി. ഇ​ന്ന​ലെ ഇ​തി​ന്‍റെ പേ​രി​ൽ ഒ​രു മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കും ന​ട​ത്തി. ഇ​നി മേ​ൽ 50 കി​ലോ​ഗ്രാ​മി​ൽ കൂ​ടു തൽ എ​ത്തി​ക്കി​ല്ലെ​ന്ന ഉ​റ​പ്പി​ൻ​മേ​ലാ​ണ് ഇ​ന്ന​ലെ പ​ണി​മു​ടക്ക് പി​ൻ​വ​ലി​ച്ച​ത്.

സ​സ്യ​മാ​ർ​ക്ക​റ്റി​ലും എം​എ​ൽ റോ​ഡി​ലും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ പ​ണി​മു​ട​ക്കി. 50 കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ തൂ​ക്ക​മു​ള്ള ചാ​ക്കു​കെ​ട്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യി​ല്ല എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​ണി​മു​ട​ക്ക്. ഒ​ടു​വി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ൻ​മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എ​ല്ലാ യൂ​ണി​യ​നി​ലും ഉ​ൾ​പ്പെ​ട്ട ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ ഇ​തു​സം​ബ​ന്ധി​ച്ചു ക​ഴി​ഞ്ഞ മാ​സം വ്യാ​പാ​രി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു. 70, 80 കി​ലോ​ഗ്രാം ചാ​ക്കു​കെ​ട്ടു​ക​ൾ ഏ​കീ​ക​രി​ച്ച് 50 കി​ലോ​ഗ്രാ​മാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ലോ​ഡി​റ​ക്കി​ല്ലെ​ന്നു​മാ​ണ് നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

ഇ​ന്ന​ലെ​യും 50 കി​ലോ​ഗ്രാ​മി​ൽ കൂ​ടു​ത​ൽ തൂ​ക്ക​മു​ള്ള ചാ​ക്കു​കെ​ട്ടു​ക​ൾ ഇ​റ​ക്കേ​ണ്ടി വ​ന്ന​താ​ണ് സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ പ​ണി​മു​ട​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്ന് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ മു​ന്ന​റി​യി​പ്പു ന​ല്കു​ന്നു.

Related posts