അയാള്‍ എന്റെ കൂര്‍ത്ത വലിച്ചുകീറി, അതുകണ്ട് നിന്ന 70 പേരും ഒന്നും മിണ്ടിയില്ല, ഞാന്‍ കരഞ്ഞുകൊണ്ട് ഇറങ്ങിയോടി, മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ നടി പീഡന രംഗം ചിത്രീകരിക്കുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറയുന്നു

സിനിമ ഒരു മായികലോകമാണ്. സത്യസന്ധമായി പെരുമാറുന്നവരുടെ എണ്ണം കുറവുള്ള ലോകം. അടുത്തകാലത്തായി സിനിമയില്‍ നിന്ന് വളരെയധികം മോശം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഒരു നടിക്കുനേരെ അതിക്രമം നടത്തിയതിന് പ്രമുഖ നടന്‍ തന്നെ അറസ്റ്റിലായത് അടുത്തിടെയാണ്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ ഒരു നടി തനിക്കു പീഡനരംഗത്തില്‍ നേരിടേണ്ടിവന്ന അതിക്രമത്തെപ്പറ്റി മനസുതുറക്കുന്നു.

ഒരു ദിവസം ഒരു സീനിനെക്കുറിച്ച് സംസാരിക്കാന്‍ സംവിധായകന്‍ എന്നെ സെറ്റിലേക്ക് വിളിച്ചുവരുത്തി. അദ്ദേഹം എന്റെ കണ്ണിലേക്ക് നോക്കുന്നില്ലെന്നും ധൃതി കൂട്ടുന്നതും ഞാന്‍ ശ്രദ്ധിച്ചു. ‘നാളെ ഒരു പ്രധാനരംഗം ഷൂട്ട് ചെയ്യാനുണ്ട്. വില്ലനില്‍ നിന്ന് നിങ്ങളുടെ പെണ്‍കുട്ടിയെ രക്ഷിക്കണം. അവള്‍ രക്ഷപെടും. പക്ഷേ നിങ്ങള്‍ പിടിക്കപ്പെടും. വില്ലന്മാര്‍ നിങ്ങളോട് മോശമായ ചിലത് ചെയ്യും’അദ്ദേഹം പറഞ്ഞു. എന്ത് മോശം കാര്യങ്ങളെന്ന് ഞാന്‍ ചോദിച്ചു. ‘അവര്‍ നിന്നെ നശിപ്പിക്കും’ എന്ന് പറഞ്ഞു. ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കാതെയാണ് അദ്ദേഹം സംസാരിച്ചത്.

രംഗം എങ്ങനെയാണ് ചിത്രീകരിക്കാന്‍ പോകുന്നതെന്ന് ചോദിച്ചു. വയലന്‍സ് ഉണ്ടാകുമോ ഗ്രാഫിക്സ് ആയിരിക്കില്ലേ എന്നും ചോദിച്ചു. അടുത്ത ഷോട്ടിന് സമയമായതിനാല്‍ അയാള്‍ക്ക് പോകണമായിരുന്നു. പോകുമ്പോള്‍ എന്നെ നോക്കി അയാള്‍ പറഞ്ഞു, ‘നിങ്ങള്‍ക്ക് വേണമെങ്കില്‍ ഗ്രാഫിക്സ് ഉപയോഗിക്കാം.’ ഇത് കേട്ടതോടെ ഞാന്‍ ഞെട്ടിപ്പോയി.

ആ രംഗം ചിത്രീകരിക്കുന്ന ദിവസമെത്തി. രാത്രിയാണ് ഷൂട്ടിങ്. ഒരു ധൈര്യത്തിന് എന്റെ കാമുകനോടും സെറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ആ സമയം എന്റെ ഉള്ളിലെ രണ്ടുപേരെ എനിക്ക് തിരിച്ചറിയാമായിരുന്നു. പ്രൊഫഷണല്‍ രീതിയില്‍ ആലോചിക്കുന്ന ഞാനും ബലിയാടാന്‍ പോകുന്ന ഞാനും.

വില്ലനെത്തി. ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നതാണ് അയാള്‍. അയാള്‍ എന്നെ മുന്‍പ് സിനിമയില്‍ കണ്ടിട്ടുണ്ടായിരുന്നു. അങ്ങനെ വന്ന് സംസാരിച്ചു. അയാള്‍ അസ്വസ്ഥനാണെന്ന് എനിക്ക് തോന്നി. എന്നെ ഒരു ടേബിളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകാന്‍ വില്ലന് സംവിധായകന്റെ നിര്‍ദേശം. ആദ്യം അയാള്‍ എന്റെ കയ്യില്‍ പിടിച്ചുവലിച്ചു.

സംവിധായകന് തൃപ്തിയായില്ല. പിന്നെ മുടിയില്‍ പിടിച്ച് വലിക്കാന്‍ പറഞ്ഞു. ഇതോടെ ഈ രംഗത്തെക്കുറിച്ച് സംവിധായകന് വലിയ ധാരണയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ഈ സമയവും കടന്നുപോകുമെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ആദ്യടേക്ക് ശരിയായില്ല. രണ്ടാമത്തെ ടേക്ക്. സംവിധാന സഹായി സംവിധായകന്റെ ചെവിയില്‍ ഇടക്കിടെ എന്തൊക്കെയോ പറയുന്നത് ഞാന്‍ കണ്ടു. രണ്ടാമത്തെ ടേക്കിലും അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞു. എന്നെ ടേബിളിലേക്ക് വലിച്ചിട്ട വില്ലന്‍ അപ്രതീക്ഷിതമായി എന്റെ കുര്‍ത്ത മുകളിലേക്കുയര്‍ത്തി. ഞാന്‍ ഞെട്ടിപ്പോയി. ഇങ്ങനൊരു രംഗത്തെക്കുറിച്ച് ആരും പറഞ്ഞതേയില്ല. നിര്‍ത്തൂ എന്ന് ഞാന്‍ അലറി. ടേബിളില്‍ നിന്ന് ഇറങ്ങിയോടി.

കടപ്പാട് ദി ന്യൂസ്മിനിറ്റ്‌

Related posts