ചുവരെഴുത്തിലെ പെൺമുഖം;  രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ളില്ലാതെ  ഉഷാകുമാരി ചുവർ എഴുതാൻ തുടങ്ങിയിട്ട് 25 വർഷം

പൊ​ൻ​കു​ന്നം: ചു​വ​രെ​ഴു​ത്തി​ൽ ഇ​താ ഒ​രു പെ​ണ്‍​മുഖം. ആ​ണു​ങ്ങ​ളു​ടെ കു​ത്ത​ക​യ​ല്ല ചു​വ​രെ​ഴു​ത്തെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് ഇ​ള​ങ്ങു​ളം തേ​ക്ക​നാ​ൽ ടി.​പി. ഉ​ഷാ​കു​മാ​രി എ​ന്ന ക​ലാ​കാ​രി. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ചു​വ​രെ​ഴു​ത്തു​ക​ൾ ന​ട​ത്തു​ന്ന ഉ​ഷാ​കു​മാ​രി രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ഈ ​പ​ണി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​ള​ങ്ങു​ള​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ചു​വ​രെ​ഴു​തു​ന്ന ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ഉ​ഷ.

ഇ​രു​പ​ത്ത​ഞ്ചു​വ​ർ​ഷം മു​ന്പാ​ണ് ഉ​ഷാ​കു​മാ​രി തെ​ര​ഞ്ഞെ​ടു​പ്പ് ചു​വ​രെ​ഴു​ത്ത്, ബാ​ന​റെ​ഴു​ത്ത് തു​ട​ങ്ങി​യ ജോ​ലി​ക​ൾ വ​രു​മാ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​ഠ​ന​കാ​ല​ത്തു​ത​ന്നെ ചി​ത്ര​ക​ല​യി​ൽ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്ന ഉ​ഷാ​കു​മാ​രി പാ​ലാ കൈ​ര​ളി ഫൈ​ൻ​ ആ​ർ​ട്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് ചി​ത്ര​ക​ല​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ ഡി​പ്ലോ​മ വി​ജ​യി​ച്ച​ിട്ടുണ്ട്.

ബാ​ന​ർ, ബോ​ർ​ഡു​ക​ൾ, ചു​വ​രെ​ഴു​ത്ത് എ​ന്നി​വ​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന ഇ​വ​ർ ഫ്ള​ക്സു​ക​ളു​ടെ പ്ര​ചാ​ര​ത്തോ​ടെ രം​ഗം മാ​റി. ഈ​രാ​റ്റു​പേ​ട്ട​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പ്ലേ​റ്റ്, വാ​ഹ​ന​ങ്ങ​ളി​ലെ മ​റ്റ് ഡി​സൈ​ൻ എ​ഴു​ത്തു​ക​ൾ എ​ന്നീ ജോ​ലി​ക​ൾ ചെ​യ്തു​വ​രി​ക​യാ​ണി​പ്പോ​ൾ.

ഈ​രാ​റ്റു​പേ​ട്ട​യി​ലാ​ണി​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി പി.​ആ​ർ.​ഹ​രി​ദാ​സ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ ത​ന്നെ വ​ർ​ക് ഷോ​പ്പ് ജോ​ലി ചെ​യ്യു​ന്നു​ണ്ട്. അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി വാ​ഹ​ന​ങ്ങ​ളു​ടെ ഓൾട്ടറേഷൻ ജോ​ലി​ക​ൾ ചെ​യ്യു​ന്ന തി​ര​ക്കി​ലാ​ണി​പ്പോ​ൾ.

Related posts