ദുബായിൽ മാത്രമല്ല കേരളത്തിലെ രാ​ഷ്‌ട്രീ​യ-​സി​നി​മാ മേ​ഖ​ല​യി​ലെ പ​ല പ്ര​മു​ഖ​രു​മാ​യും ബ​ന്ധം; സിനിമകൾക്കും ഫൈസൽ പണം മുടക്കി

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി സ്വ​ർ​ണം ക​ട​ത്തു​ന്ന​തി​ന് ആ​സൂ​ത്ര​ണം ചെ​യ്ത ഫൈ​സ​ൽ ഫ​രീ​ദി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ എ​ൻ​ഐ​എ ന​ട​പ​ടി ആ​രം​ഭി​ച്ചു.

ഫൈ​സ​ലി​ന് ദു​ബാ​യി​ലും കേ​ര​ള​ത്തി​ലും രാ​ഷ്‌ട്രീ​യ-​സി​നി​മാ മേ​ഖ​ല​യി​ലെ പ​ല പ്ര​മു​ഖ​രു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് എ​ൻ​ഐ​എ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

എ​ൻ​ഐ​എ​യു​ടേ​യും ഇ​ന്‍റ​ർ​പോ​ളി​ന്‍റെ​യും നി​ർ​ദേ​ശാ​നു​സ​ര​ണം ഫൈ​സ​ലി​നെ ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ ദു​ബാ​യ് പോ​ലീ​സ് ചോ​ദ്യം ചെ​യ്തുവ​രി​ക​യാ​ണ്.

സ്വ​പ്ന സു​രേ​ഷി​ന്‍റെ​യും സ​ന്ദീ​പി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫൈ​സ​ൽ ഫ​രീ​ദി​നെ​ക്കു​റി​ച്ച് എ​ൻ​ഐ​എ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ദു​ബാ​യി​യിൽനി​ന്ന് ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ മു​ഖേ​ന ഹ​വാ​ല പ​ണ​വും കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു​വെ​ന്ന് എ​ൻ​ഐ​എ​യ്ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ണം സി​നി​മാ നി​ർ​മാ​ണ​ത്തി​നും ഉ​ പ​യോ​ഗി​ച്ചി​രു​ന്നു.

അ​ടു​ത്തകാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ നി​ര​വ​ധി സി​നി​മ​ക​ൾ​ക്ക് ഇ​യാ​ൾ പ​ണം മു​ട​ക്കി​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 230 കി​ലോ​യോ​ളം സ്വ​ർ​ണം ന​യ​ത​ന്ത്രബാ​ഗേ​ജ് മു​ഖേ​ന​യും അ​ല്ലാ​തെ​യും കേ​ര​ള​ത്തി​ലേ​ക്ക് ഒ​ന്ന​ര​വ​ർ​ഷ​ത്ത​ക്കാ​ല​ത്തി​നി​ട​യ്ക്ക് ക​ട​ത്തി​യി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ ഐ​ടി ഫെ​ല്ലോ അ​രു​ൺ ബാ​ല​ച​ന്ദ്ര​നു​മാ​യി ഫൈ​സ​ൽ ഫ​രീ​ദി​ന് അ​ടു​ത്ത ബ​ന്ധം ഉ​ണ്ടാ​യി​രു​ന്ന​താ​യി എ​ൻ​ഐ​എ​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

സ്വ​ർ​ണ​ക്ക​ട​ത്തി​ലൂ​ടെ ല​ഭി​ച്ച പ​ണം ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും എ​ൻ​എ​ഐ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment