വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം; സി​ഐ​ടി​യു നേ​താ​വി​ന്‍റെ മ​ക​നെ​തി​രേ കേ​സ്

ക​​​​ണ്ണൂ​​​​ർ: വാ​​​​ഹ​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ പോ​​​​ലീ​​​​സി​​​​ന്‍റെ കൃ​​​​ത്യ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ആ​​​​ക്ര​​​​മി​​​​ച്ച് അ​​​​പാ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​ന് സി​​​​ഐ​​​​ടി​​​​യു നേ​​​​താ​​​​വി​​​​ന്‍റെ മ​​​​ക​​​​നെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​​​സ്. സി​​​​ഐ​​​​ടി​​​​യു സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​പി. സ​​​​ഹ​​​​ദേ​​​​വ​​​​ന്‍റെ മ​​​​ക​​​​ൻ കെ.​​​​പി. ​​രാ​​​​ജീ​​​​വി​​​​നെ​​​​തി​​​​രേയാ​​​​ണ് സി​​​​റ്റി പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ 13ന് ​​​​രാ​​​​ത്രി താ​​​​ഴെചൊ​​​​വ്വ തെ​​​​ഴു​​​​ക്കി​​​​ലെ പീ​​​​ടി​​​​ക​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. വാ​​​​ഹ​​​​നം പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ എ​​​​സ്ഐ എം. ​​​​പ്ര​​​​മോ​​​​ദ​​​​നു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രോ​​​​ട് ത​​​​ട്ടി​​​​ക്ക​​​​യ​​​​റി ആക്ര​​​​മി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ന്നാ​​​​ണ് കേ​​​​സ്.

പോ​​​​ലീ​​​​സു​​​​മാ​​​​യി വാ​​​​ക്കേ​​​​റ്റ​​​​മു​​​​ണ്ടാ​​​​ക്കി​​​​യ ശേ​​​​ഷം കാ​​​​ർ ഉ​​​​പേ​​​​ക്ഷി​​​​ച്ച് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കാ​​​​ർ പി​​​​ന്നീ​​​​ട് പോ​​​​ലീ​​​​സ് റി​​​​ക്ക​​​​വ​​​​റി വാ​​​​ഹ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment