വാഹനങ്ങൾ ഏതുമായിക്കോട്ടെ നമ്മൾ യാത്ര ചെയ്യുന്പോൾ പാലിക്കേണ്ട ചില മര്യാദകളൊക്കെയുണ്ട്. അതിപ്പോ മറ്റുള്ളവനോടു പരിഗണനയും നാം കാണിക്കേണ്ടതായുണ്ട്. ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ നാം അതിനായി പരിശീലിപ്പിക്കേണ്ടതുണ്ട്. യാത്രാവേളയിൽ കുട്ടികളുടെ ഭാഗത്തു നിന്നുമുണ്ടായ ഒരു വീഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസിൽ നിന്നും അവർ പേപ്പർ കുഞ്ഞ് കുഞ്ഞ് കഷണങ്ങൾ ആക്കി പറത്തിവിട്ടു. അവയെല്ലാം പറന്ന് വന്ന് റോഡിൽ വീണുകിടന്നു. എന്നാൽ ഇത് കണ്ട് ഒരു യാത്രക്കാരൻ അക്കാര്യം കുട്ടികളോട് ചോദ്യം ചെയ്തു. കുട്ടികളുടെ സുരക്ഷയെ മാനിച്ച് വീഡിയോയിൽ അവരുടെ മുഖം മറച്ചിട്ടുണ്ട്.
കുട്ടികൾ സഞ്ചരിച്ച ബസ് നിർത്തി അയാൾ കുഞ്ഞുങ്ങളെ ഉപദേശിച്ചു. “ഇതൊരു തമാശയാണെന്ന് കരുതുന്നുണ്ടോ?” എന്ന് അദ്ദേഹം വിദ്യാർഥികളോട് ചോദിച്ചു. മാർച്ച് 14-നാണ് വീഡിയോ പ്രചരിച്ചു തുടങ്ങിയത്, എന്നാൽ, ഈ സംഭവം നടന്ന കൃത്യമായ സ്ഥലമോ തീയതിയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വീഡിയോ വൈറലായതോടെ ബൈക്ക് യാത്രക്കാരനെ പിന്തുണച്ച് എല്ലാവരും കമന്റ് ചെയ്തു. കുട്ടികൾക്ക് മനസിലാകുന്ന രീതിയിലാണ് അദ്ദേഹം കാര്യങ്ങൾ പറഞ്ഞ് കൊടുത്തതെന്നാണ് പലരും പിന്തുണച്ച് എത്തിയത്.
