ര​ക്ത​സാ​ക്ഷി ഫ​ണ്ട് അ​പ​ഹ​രി​ക്കു​ന്ന​യാ​ളെ ഇ​ട​ത്പ​ക്ഷം എ​ന്നു വി​ളി​ക്കാ​നാ​കി​ല്ല: വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ

പ​യ്യ​ന്നൂ​ര്‍: ര​ക്ത​സാ​ക്ഷി ഫ​ണ്ട് അ​പ​ഹ​രി​ക്കു​ന്ന ആ​ളെ ഇ​ട​തു​പ​ക്ഷ​ക്കാ​ര​നാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍. ഇ​ട​തു​പ​ക്ഷം ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി നി​യോ​ഗി​ച്ച വ്യ​ക്തി​യെ ഇ​ട​തു​പ​ക്ഷ​ക്കാ​ര​നാ​യി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ല. ഒ​രു ബൂ​ര്‍​ഷാ രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ സ​മീ​പ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്.

പ​യ്യ​ന്നൂ​രി​ലെ ഇ​ട​തു​പ​ക്ഷ നേ​തൃ​ത്വ​ത്തെ മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ കൈ​ക​ളി​ല്‍ നി​ന്നും ര​ക്ഷി​ച്ചെ​ടു​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.ഇ​ന്നു രാ​വി​ലെ ത​ന്‍റെ വീ​ട്ടി​ൽ വി​ളി​ച്ചു ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ടി.​ഐ. മ​ധു​സൂ​ദ​ന​നെ​തി​രെ​യും സി​പി​എ​മ്മി​നെ​തി​രെ​യും വീ​ണ്ടും രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

സം​ഘ​ട​നാ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​രാ​ട്ടം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണ​മെ​ങ്കി​ല്‍ മ​ത്സ​രി​ക്ക​ണം എ​ന്ന​തി​നാ​ലാ​ണ് താ​ന്‍ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ത്ര​യും ആ​രോ​പ​ണ​വി​ധേ​യ​നാ​യ വ്യ​ക്തി​യെ ത​ന്നെ സി​പി​എം മ​ത്സ​രി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ എ​ന്‍റെ പോ​രാ​ട്ടം മ​ത്സ​ര​ത്തി​ലൂ​ടെ​യും തു​ട​രേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യ​ത്. അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​മാ​യാ​ണ് ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment