ഹിമാചലില്‍ വീണ്ടും മേഘവിസ്‌ഫോടനം ! വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോയി; വീഡിയോ…

ഹിമാചലില്‍ വീണ്ടും മേഘവിസ്‌ഫോടനം. സോളാന്‍ ജില്ലയിലെ സുബതുവിലാണ് വന്‍ മേഘവിസ്ഫോടനം ഉണ്ടായത്.

കനത്തമഴയെത്തുടര്‍ന്ന് നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോയി. മണ്ണിടിച്ചിലിലും മരം വീഴ്ചയിലും ദേശീയപാത 21ല്‍ ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് നിരവധി റോഡുകളും തകര്‍ന്നു.

ബലദ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബദ്ദി പാലം തകര്‍ന്ന് നദിയില്‍ വീണു. ഇതേത്തുടര്‍ന്ന് ഹരിയാന,ചണ്ഡിഗഡ് മേഖലയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു.

ഹിമാചലിലും ഉത്തരാഖണ്ഡിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്.

കനത്ത മഴ കണക്കിലെടുത്ത് രണ്ട് സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഹിമാചലില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Related posts

Leave a Comment