ഹി​മാ​ച​ലി​ല്‍ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ല്‍ ! ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്ന​ടി​യു​ന്ന ഭ​യാ​ന​ക ദൃ​ശ്യം; വീ​ഡി​യോ

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും നി​ര​വ​ധി ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു​വീ​ണു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍ നി​ര​വ​ധി​പ്പേ​ര്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. കു​ളു ജി​ല്ല​യി​ലെ ആ​നി ടൗ​ണി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത​മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ലാ​ണ് ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു​വീ​ണ​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ജൂ​ണ്‍ 24 മു​ത​ല്‍ ആ​രം​ഭി​ച്ച ക​ന​ത്ത​മ​ഴ​യി​ല്‍ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ മാ​ത്രം 220 പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 11,637 വീ​ടു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്. മ​ണ്‍​സൂ​ണ്‍ സീ​സ​ണി​ല്‍ ഇ​തു​വ​രെ 113 മ​ണ്ണി​ടി​ച്ചി​ലു​ക​ളാ​ണ് സം​ഭ​വി​ച്ച​ത്. ക​ന​ത്ത​മ​ഴ​യി​ല്‍ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​ന​ഗ​താ​ഗ​തം ദി​വ​സ​ങ്ങ​ളോ​ളം ത​ട​സ്സ​പ്പെ​ടു​ക പ​തി​വാ​ണ്.

Read More

ഹിമാചലില്‍ വീണ്ടും മേഘവിസ്‌ഫോടനം ! വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോയി; വീഡിയോ…

ഹിമാചലില്‍ വീണ്ടും മേഘവിസ്‌ഫോടനം. സോളാന്‍ ജില്ലയിലെ സുബതുവിലാണ് വന്‍ മേഘവിസ്ഫോടനം ഉണ്ടായത്. കനത്തമഴയെത്തുടര്‍ന്ന് നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോയി. മണ്ണിടിച്ചിലിലും മരം വീഴ്ചയിലും ദേശീയപാത 21ല്‍ ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് നിരവധി റോഡുകളും തകര്‍ന്നു. ബലദ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബദ്ദി പാലം തകര്‍ന്ന് നദിയില്‍ വീണു. ഇതേത്തുടര്‍ന്ന് ഹരിയാന,ചണ്ഡിഗഡ് മേഖലയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. ഹിമാചലിലും ഉത്തരാഖണ്ഡിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴ കണക്കിലെടുത്ത് രണ്ട് സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഹിമാചലില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Read More

മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല​ക​പ്പെ​ട്ട് ബ​സ് ! ര​ക്ഷ​പ്പെ​ടാ​ന്‍ ജ​ന​ല്‍​വ​ഴി മു​ക​ളി​ലേ​ക്ക് ക​യ​റി യാ​ത്ര​ക്കാ​ര്‍; വീ​ഡി​യോ വൈ​റ​ല്‍…

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലു​ണ്ടാ​യ മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല്‍ കു​ടു​ങ്ങി​യ ബ​സി​ല്‍ നി​ന്നും യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ജ​ന​ല്‍​ചി​ല്ല് വ​ഴി ബ​സി​ന്റെ മു​ക​ളി​ലേ​ക്ക് ക​യ​റി യാ​ത്ര​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. രാം​ഗ​ണ്ഡി​ലെ ഷിം​ല ബൈ​പ്പാ​സി​ലാ​ണ് സം​ഭ​വം. മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല്‍ ഹി​മാ​ച​ല്‍ റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്റെ ബ​സ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ബൈ​പ്പാ​സി​ലേ​ക്ക് കു​ത്തി​യൊ​ലി​ച്ച് വെ​ള്ളം ഒ​ഴു​കി എ​ത്തി​യ​തോ​ടെ, മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​യാ​തെ ബ​സ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​മെ​ന്ന ഘ​ട്ട​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍ ചി​ല്ലു​വ​ഴി മു​ക​ളി​ലേ​ക്ക് ക​യ​റി ര​ക്ഷ​പ്പെ​ടാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ അ​ട​ക്കം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി. ബ​സി​ന്റെ മു​ക​ളി​ല്‍ ക​യ​റി​യ​വ​രെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ര​ക്ഷി​ച്ചു. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് ക​ണ്ട് ചി​ല​ര്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ബ​സി​ന്റെ മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് ചാ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

Read More

മു​സ്ലിം പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച​തി​ന് ദ​ളി​ത് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി ഓ​ട​യി​ല്‍ ത​ള്ളി ! യു​വാ​വി​ന്റെ വീ​ടി​ന് തീ​യി​ട്ടു; ഹി​മാ​ച​ലി​ല്‍ വ​ന്‍​സം​ഘ​ര്‍​ഷം

മു​സ്ലിം പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച​തി​ന് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നെ​ത്തു​ട​ര്‍​ന്ന് ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷം പു​ക​യു​ന്നു. മ​നോ​ഹ​ര്‍ ലാ​ല്‍(21) എ​ന്ന ദ​ളി​ത് യു​വാ​വാ​ണ്‌ കൊ​ല്ല​പ്പെ​ട്ട​ത്. ജൂ​ണ്‍ ആ​റി​ന് കാ​ണാ​താ​യ ലാ​ലി​ന്റെ മൃ​ത​ദേ​ഹം മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​ഴു​ക്കു​ചാ​ലി​ല്‍ ക​ണ്ടെ​ത്തി. പ​ല ക​ഷ​ണ​ങ്ങ​ളാ​ക്കി ചാ​ക്കി​ല്‍ കെ​ട്ടി​യ നി​ല​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ണ്ടെ​ടു​ക്കു​മ്പോ​ള്‍ മൃ​ത​ദേ​ഹം അ​ഴു​കി​യി​രു​ന്നു. കാ​മു​കി​യു​ടെ വീ​ട്ടു​കാ​ര്‍ ലാ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത നാ​ല് കു​ട്ടി​ക​ള​ട​ക്കം പ​ത്ത് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. എ​ല്ലാ​വ​രും ലാ​ലി​ന്റെ കാ​മു​കി​യു​ടെ കു​ടും​ബ​ത്തി​ല്‍ പെ​ട്ട​വ​രാ​ണ്. ജ​മ്മു ക​ശ്മീ​രു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ച​മ്പ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് നി​ന്ന് 75 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള സ​ലൂ​നി സ​ബ് ഡി​വി​ഷ​നി​ലെ ഭ​ണ്ഡ​ല്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​സ്ലീം കു​ടും​ബ​ത്തെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും കേ​സ് ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം. നാ​ട്ടു​കാ​ര്‍ വ​ലി​യ…

Read More

സി​പി​എ​മ്മി​ന്റെ ഒ​രേ​യൊ​രു ക​ന​ല്‍​ത്ത​രി​യും അ​ണ​ഞ്ഞു ! സി​റ്റിം​ഗ് എം​എ​ല്‍​എ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു…

ഹി​മാ​ച​ല്‍ പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ ഏ​ക​ദേ​ശം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ബി​ജെ​പി​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി ന​ല്‍​കി കോ​ണ്‍​ഗ്ര​സ് വി​ജ​യം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ക്‌​സി​റ്റ്‌​പോ​ളു​ക​ള്‍ ബി​ജെ​പി​യ്ക്കാ​ണ് മു​ന്‍​തൂ​ക്കം പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും ഫ​ലം വ​ന്ന​പ്പോ​ള്‍ അ​തെ​ല്ലാം അ​പ്ര​സ​ക്ത​മാ​വു​കാ​യി​രു​ന്നു. 39 സീ​റ്റു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ന്നേ​റു​മ്പോ​ള്‍ 26 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യ്ക്ക് നേ​ടാ​നാ​യ​ത്. എ​ന്നാ​ല്‍ ഇ​തി​നി​ടെ ക​ന​ത്ത പ്ര​ഹ​ര​മേ​റ്റ​ത് സി​പി​എ​മ്മി​നാ​ണ്. 2017ലെ ​നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ടി​യ ഏ​ക​സീ​റ്റും ഇ​ത്ത​വ​ണ സി​പി​എ​മ്മി​ന് ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്. ഹി​മാ​ച​ലി​ലെ ഷിം​ല ജി​ല്ല​യി​ല്‍ തി​യോ​ഗ് മ​ണ്ഡ​ല​മാ​ണ് സി​പി​എ​മ്മി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. തി​യോ​ഗി​ലെ സി​റ്റിം​ഗ് സീ​റ്റി​ല്‍ മ​ത്സ​രി​ച്ച സി​പി​എം സ്ഥാ​നാ​ര്‍​ത്ഥി രാ​കേ​ഷ് സിം​ഗ​യെ കോ​ണ്‍​ഗ്ര​സി​ന്റെ കു​ല്‍​ദീ​പ് സിം​ഗാ​ണ് തോ​ല്‍​പ്പി​ച്ച​ത്. ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി അ​ജ​യ് ശ്യാം, ​എ​എ​പി സ്ഥാ​നാ​ര്‍​ത്ഥി അ​ട്ട​ര്‍ സിം​ഗ് ച​ന്ദേ​ല്‍, സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ത്ഥി​യാ​യ ഇ​ന്ദു വ​ര്‍​മ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് എ​തി​രാ​ളി​ക​ള്‍. അ​ജ​യ് ശ്യാ​മി​നും ഇ​ന്ദു​വ​ര്‍​മ്മ​യ്ക്കും പി​ന്നി​ല്‍ നാ​ലാം സ്ഥാ​ന​ത്തേ​യ്ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് രാ​കേ​ഷ് സിം​ഗ. ആ​കെ ല​ഭി​ച്ച​ത്…

Read More

ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍ ! മലയിടിഞ്ഞ് റോഡിലേക്ക് പതിക്കുന്ന വീഡിയോ…

ഹിമാചല്‍ പ്രദേശില്‍ വീണ്ടും വന്‍ മണ്ണിടിച്ചില്‍. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. ഷിംലയിലെ രാംപൂരിന് സമീപമാണ് മണ്ണിടിച്ചില്‍ സംഭവിച്ചത്. ആര്‍ക്കും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദേശീയ പാത അഞ്ചിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തുടര്‍ന്ന് വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മണ്‍സൂണ്‍ സീസണില്‍ ഹിമാചലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. ഇതാണ് മണ്ണിടിച്ചിലിന് കാരണമായത്. സംസ്ഥാനത്ത് ഓഗസ്റ്റ് 28ന് ചണ്ഡീഗഡ്-മണാലി ഹൈവേയിലും മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു.

Read More