കോട്ടയം: കൊപ്രാക്ഷാമം രൂക്ഷമായിരിക്കെ അടുത്ത മാസം വെളിച്ചെണ്ണ വില 600 രൂപ കടന്നേക്കും. മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില കുറയ്ക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും ഇതിനുള്ള സാഹചര്യം നിലവിലില്ല. ഓണം സീസണില്‍ തേങ്ങയും എണ്ണയും വലിയ സാമ്പത്തിക ബാധ്യതയായി മാറും. ഉപ്പേരി ഉള്‍പ്പെടെ വിഭവങ്ങള്‍ക്കും വില കൂടും.
നിലവില്‍ 60 ശതമാനം തേങ്ങയും മാര്‍ക്കറ്റിലെത്തുന്നത് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നാണ്. പാം ഓയില്‍, സണ്‍ ഫ്ളവര്‍, തവിട് എണ്ണയ്ക്ക് വില്‍പ്പന കൂടിയെങ്കിലും വെളിച്ചെണ്ണ വില കുറയ്ക്കാന്‍ നടപടിയില്ല. തേങ്ങാവില 8,590 രൂപയില്‍നിന്നു താഴുന്നില്ല.
പത്ത് കിലോ കൊപ്ര ആട്ടിയാല്‍ പരമാവധി ആറു കിലോ വെളിച്ചെണ്ണയാണു ലഭിക്കുക. ഗുണമേന്മമയിലും രൂചിയിലും മറ്റ് എണ്ണകളെക്കാള്‍ മെച്ചം വെളിച്ചെണ്ണയാണ്. പാമോയില്‍ കൊളസ്ട്രോള്‍ സാധ്യത വര്‍ധിപ്പിക്കും. സൂര്യകാന്തി എണ്ണ അമിതമായി ഉപയോഗിച്ചാല്‍ ഫാറ്റി ആസിഡ് വര്‍ധിക്കും.