സ്‌​പൈ​ഡ​ര്‍​മാ​നും, ഛോട്ടാ​ഭീ​മു​മൊ​ക്കെയായി  അ​ങ്ക​ണ​വാ​ടി  കു​ട്ടി​ക​ള്‍​ക്കൊ​പ്പം  കളിയും ചിരിയുമായി ജി​ല്ലാ ക​ള​ക്ട​ര്‍‌‌

പ​ത്ത​നം​തി​ട്ട: ബാ​ര്‍​ബി​യും സ്‌​പൈ​ഡ​ര്‍​മാ​നും ഛോട്ടാ​ഭീ​മു​മൊ​ക്കെ കു​ഞ്ഞി​ക്കൈ​ക​ളി​ലേ​ക്ക് കി​ട്ടി​യ​പ്പോ​ള്‍ അ​ഞ്ച് വ​യ​സു​കാ​രി അ​മ്മു​വി​ന്‍റെ ക​ണ്ണു​ക​ളി​ല്‍ കൗ​തു​ക​ത്തി​ന്‍റെ തി​ള​ക്കം. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ള​യ​ബാ​ധി​ത​മാ​യ അ​ങ്ക​ണ​വാ​ടി​ക​ളെ കു​ട്ടി​ക​ള്‍​ക്ക് ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.

കു​ട്ടി​ക​ളു​ടെ കൂ​ട്ട​ത്തി​ലൊ​രാ​ളാ​യി ക​ള​ക്ട​റും കൂ​ടി​യ​പ്പോ​ള്‍ അ​ത് ക​ണ്ടു നി​ന്ന​വ​രും ആ​ഹ്ലാ​ദ​ത്തി​ലാ​യി. പ്ര​ള​യ​ശേ​ഷം അ​ങ്ക​ണ​വാ​ടി​ക​ള്‍ സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ കു​ട്ടി​ക​ള്‍​ക്ക് പ്ര​ള​യ​ഭീ​തി മാ​റി​യി​ട്ടി​ല്ല. പ്ര​ള​യം കു​ട്ടി​ക​ള്‍​ക്ക് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യു​മാ​യി ആ​വി​ഷ്‌​ക​രി​ച്ച​തെ​ന്നും കു​ഞ്ഞു​മ​ന​സു​ക​ളി​ല്‍ പ്ര​ള​യ​മു​ണ്ടാ​ക്കി​യ ആ​ഘാ​തം കു​റ​യ്ക്കാ​നാ​ണ് ക​ളി​യും ചി​രി​യു​മാ​യി അ​വ​ര്‍​ക്കൊ​പ്പം കൂ​ടു​ന്ന​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​യാ​ണ് കു​ട്ടി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്ത ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത​ത്. ജി​ല്ല​യി​ലെ 162 ഓ​ളം അ​ങ്ക​ണ​വാ​ടി​ക​ളി​ലാ​യി 2500 ഓ​ളം കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. മൂ​ന്ന് അ​ങ്ക​ണ​വാ​ടി​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ നേ​രി​ട്ട് വി​ത​ര​ണം ചെ​യ്ത​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ല്‍​പി, യു​പി സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് മാ​ന​സി​കോ​ല്ലാ​സം ന​ല്‍​കു​ന്ന പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ എ​ല്‍.​ഷീ​ബ വി​വി​ധ ത​ദ്ദേ​ശ ഭ​ര​ണ ഭാ​ര​നാ​ഹി​ക​ള്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍,അം​ഗ​ന​വാ​ടി ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. ‌‌

Related posts