ഓ​ണ്‍​ലൈ​നി​ലൂ​ടെ  പ​ണംത​ട്ടാ​ൻ ശ്ര​മം; വീട്ടമ്മയ്ക്ക് പണം നഷ്ടമായെങ്കിലും  പോലീസിന്‍റെ അടിയന്തിര ഇടപെടലിലൂടെ പണം തിരികെ കിട്ടി; തട്ടിപ്പിനു പിന്നിൽ  പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ

തൃ​ശൂ​ർ: ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട പ​ണം സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ തി​രി​ച്ചു കി​ട്ടി. വി​യ്യൂ​ർ സ്വ​ദേ​ശി​നി രാ​ജി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കി അ​ക്കൗ​ണ്ടി​ൽ നി​ന്നും 48,000 രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ഇ​ക്ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് വീ​ട്ട​മ്മ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് വി​ളി​വ​ന്ന​ത്.

ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ അ​ക്കൗ​ണ്ട് കാ​ൻ​സ​ൽ ആ​യി​ട്ടു​ണ്ടെ​ന്നും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി എ​ടി​എം ന​ന്പ​ർ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സി​വി​വി ന​ന്പ​റും കൈ​ക്ക​ലാ​ക്കി​യാ​ണ് ത​ട്ടി​പ്പു​ന​ട​ത്തി​യ​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വീ​ട്ട​മ്മ തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി.

വീ​ട്ട​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു പി​ൻ​വ​ലി​ച്ച തു​ക ഫോ​ണ്‍ പേ ​പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​ന​പ​ത്തി​ലേ​യ്ക്കാ​ണ് പോ​യ​ത്. സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ത​ട്ടി​പ്പു ന​ട​ത്തി​യ​വ​ർ സ്വ​ർ​ണം വാ​ങ്ങു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​തെ​ന്നു വ്യ​ക്ത​മാ​യി.

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​ണ് ത​ട്ടി​പ്പി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്നു പ​ണം തി​രി​ച്ചു​കി​ട്ടി. സം​ഭ​വ​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡ് വി​വ​ര​ങ്ങ​ളോ, മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ക്കു​ന്ന വ​ണ്‍​ടൈം പാ​സ്‌​വേ​ഡോ പ​ങ്കു​വ​യ്ക്ക​രു​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts