മോ​നി​പ്പ​ള്ളി​യി​ലെ കം​പ്യൂ​ട്ട​റൈ​സ്ഡ്  ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ട്രാ​ക്കി​ല്‍ പ​ശു​ വ​ള​ര്‍​ത്താം!;  ക​മ്പി​യ​ടി​ച്ച് റി​ബ​ണ്‍ കെ​ട്ടി​യ പരിശീലനം തുടരുന്നു…


കു​റ​വി​ല​ങ്ങാ​ട്: ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന്‍റെ പേ​രി​ല്‍ ജി​ല്ല​യ്ക്ക് ത​ന്നെ അ​ഭി​മാ​ന​മാ​യി​രു​ന്ന കം​പ്യൂ​ട്ട​റൈ​സ്ഡ് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ട്രാ​ക്ക് വെ​റും നോ​ക്കു​കു​ത്തി.

ഉ​ഴ​വൂ​ര്‍ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സ് പ​രി​ധി​യി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ കം​പ്യൂ​ട്ട​റൈ​സ്ഡ് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ട്രാ​ക്കാ​ണ് ഉ​പ​യോ​ഗ​മി​ല്ലാ​തെ കാ​ടു​വ​ള​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​ത്.

വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി​യ ട്രാ​ക്കി​നെ നോ​ക്കു​കു​ത്തി​യാ​ക്കി ക​മ്പി​യ​ടി​ച്ച് റി​ബ​ണ്‍ കെ​ട്ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ​രി​ശോ​ധ​ന.

2016 ഫെ​ബ്രു​വ​രി ഒ​ന്നി​ന് മ​ന്ത്രി​യാ​യി​രു​ന്ന തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നാ​ണ് ഓ​ട്ടോ​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും കം​പ്യൂ​ട്ട​റൈ​സ്ഡ് ടെ​സ്റ്റ് ട്രാ​ക്കി​ന്‍റെ​യും നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കൊ​പ്പം ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ടോ​മി​ന്‍ ത​ച്ച​ങ്ക​രി​യ​ട​ക്കം പ​ങ്കെ​ടു​ത്തു. ‌

ഓ​ട്ടോ​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും കം​പ്യൂ​ട്ട​റൈ​സ്ഡ് ടെ​സ്റ്റ് ട്രാ​ക്കി​ന്‍റെ​യും ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​ന​വും ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ​വും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ 2019 ഫെ​ബ്രു​വ​രി 25ന് ​ഉ​ദ്ഘാ​ട​നം ചെ​യ്ത് നാ​ടി​ന് സ​മ്മാ​നി​ച്ചു.

ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ സു​ധേ​ഷ്‌​കു​മാ​റും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത വ​ലി​യ ആ​ഘോ​ഷ​ത്തെ സ്വീ​ക​രി​ച്ച നാ​ടി​ന് കാ​ടു​ക​യ​റി​യ കെ​ട്ടി​ട​സ​മു​ച്ച​യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ സ​മ്മാ​നി​ക്കു​ന്ന​ത് നാ​ണ​ക്കേ​ടാ​ണ്.

കം​പ്യൂ​ട്ട​റൈ​സ്ഡ് ട്രാ​ക്കി​നും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും ന​ടു​വി​ല്‍ വാ​ര്‍​ക്ക​ക​മ്പി മ​ണ്ണി​ല​ടി​ച്ച് നി​റു​ത്തി റി​ബ​ണ്‍ കെ​ട്ടി അ​ട​യാ​ളം നി​ര്‍​ണ​യി​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ പ​രി​ശോ​ധ​ന.

ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍​ക്കൊ​പ്പം വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ള്‍ എ​ല്ലാം കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്.

മോ​നി​പ്പ​ള്ളി ക​ല്ലി​ടു​ക്കി​യി​ല്‍ മു​വാ​റ്റു​പു​ഴ ന​ദീ​ത​ട​ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി ല​ഭ്യ​മാ​ക്കി​യാ​ണ് വ​ലി​യ വി​ക​സ​നം നാ​ട്ടി​ലെ​ത്തി​ച്ച​ത്.

Related posts

Leave a Comment