സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച മെ​ബൈ​ൽ ഫോണ്‍ തെളിവായി! ​ വ​ണ്ടി​പ്പെ​രി​യാ​റി​ൽ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട​ത് മാ​ന​ഭം​ഗ​ശ്ര​മ​ത്തി​നി​ടെ…

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ വീ​ട്ട​മ്മ​യെ തേ​യി​ല​ത്തോ​ട്ട​ത്തി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഡൈ​മു​ക്ക് പു​ന്ന​വേ​ലി സ്വ​ദേ​ശി​നി വി​ക്ര​മ​ൻ നാ​യ​രു​ടെ ഭാ​ര്യ വി​ജ​യ​മ്മ (70)യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഡൈ​മു​ക്ക് ക​ന്നി​മാ​ർ​ച്ചോ​ല​പു​തു​വ​ലി​ൽ ര​തീ​ഷ് (24)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച്ച ആ​റ​ര​യോ​ടെ​യാ​ണ് ഡൈ​മു​ക്ക് മൈ​താ​ന​ത്തി​നു സ​മീ​പം വി​ജ​യ​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​രി​ൽ ചി​ല​ർ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​ക്ക​ൾ ഓ​ടി മ​റ​യു​ന്ന​തു ക​ണ്ടാ​ണ് പ്ര​ദേ​ശം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് തേ​യി​ല ചെ​ടി​ക​ളു​ടെ ഇ​ട​യി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ത​ല​യി​ൽ ആ​ഴ​ത്തി​ൽ വെ​ട്ടേ​റ്റ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. പീ​ഡ​ന ശ്ര​മം എ​തി​ർ​ക്കു​ന്ന​തി​നി​ടെ വി​ജ​യ​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച മെ​ബൈ​ൽ ഫോ​ണി​ന്‍റെ ഉ​ട​മ​യാ​ണ് ര​തീ​ഷ്.

തേ​യി​ല​ത്തോ​ട്ട​ത്തി​ൽ വ​ലി​യ മ​ര​ങ്ങ​ളി​ൽ നി​ന്നും പ​ക്ഷി​ക​ളെ പി​ടി​കൂ​ടു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് ര​തീ​ഷ്. നേ​ര​ത്തെ ഒ​രു പീ​ഡ​ന​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യെ ഇ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും. വി​ജ​യ​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക വി​ട്ടു ന​ൽ​കും.

Related posts

Leave a Comment