കരുതലിന്‍റെ ‘കെെ’… കത്തിച്ച് വിട് പാപ്പാ… കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ തയാറായി സ്ലീപ്പർ ബസുകൾ

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റാ​ൻ കോ​ൺ​ഗ്ര​സ് ആ​ഡം​ബ​ര ബ​സു​ക​ള്‍ ത​യ്യാ​റാ​ക്കി. കാ​വേ​രി ബ​സ് ക​മ്പ​നി​യു​ടെ സ്ലീ​പ്പ​ർ ബ​സു​ക​ളാ​ണ് ത​യ്യാ​റാ​ക്കി​യ​ത്. തെ​ല​ങ്കാ​ന​യി​ലെ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ ഡി.​കെ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന​ത്. ഇതിനകം തന്നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ വ​സ​തി​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഘോ​ഷം തു​ട​ങ്ങി.

ഹൈ​ദ​രാ​ബാ​ദി​ലെ താ​ജ് കൃ​ഷ്ണ ഹോ​ട്ട​ലി​നു​മു​ന്നി​ലാ​ണ് ബ​സു​ക​ള്‍ ഉ​ള​ള​ത്. ജ​യി​ക്കു​ന്ന മു​ഴു​വ​ന്‍ എം​എ​ല്‍​എ​മാ​രോ​ടും ഹോ​ട്ട​ലി​ലേ​ക്ക് എ​ത്താ​നാ​ണ് കോ​ണ്‍​ഗ്ര​സ് നി​ര്‍​ദേ​ശം.

വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് 71 സീ​റ്റു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് മു​ന്നേ​റു​ന്ന​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ​ത് 60 സീ​റ്റു​ക​ളാ​ണ്. 31 സീ​റ്റു​ക​ളി​ലാ​ണ് ഭ​ര​ണ​പ​ക്ഷ​മാ​യ ബി​ആ​ർ​എ​സി​ന് ലീ​ഡു​ള്ള​ത്. മ​റ്റു​ള്ള​വ​ര്‍ 18 ഇ​ട​ത്തും ലീ​ഡ് ചെ​യ്യു​ന്നു.

ജ​ന​ങ്ങ​ൾ കോ​ൺ​ഗ്ര​സി​നെ കെെ​വി​ടി​ല്ലെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് നേ​താ​ക്ക​ൾ. തെ​ല​ങ്കാ​ന കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നു മു​ന്നി​ൽ ഫ്ലെ​ക്സ് ബോ​ർ​ഡ് പ​തി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ർ 9ന് ​സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം എ​ന്നാ​ണ് ഫ്ലെ​ക്സ് ബോ​ർ​ഡി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. പ​ട​ക്കം പൊ​ട്ടി​ച്ചും തോ​ര​ണ​ങ്ങ​ൾ തൂ​ക്കി​യും ആ​ഘോ​ഷ​ങ്ങ​ൾ ഇ​തി​ന​കം തു​ട​ങ്ങി ക​ഴി​ഞ്ഞു. 

 

Related posts

Leave a Comment