പ്രിയങ്കയുടെ തന്ത്രം ഇങ്ങനെ, ബിജെപിക്ക് വേവലാതി! യുപിയിൽ കോൺഗ്രസ് സ്ഥാനാർഥിയാകാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത് 3000 സ്ത്രീകൾ

നിയാസ് മുസ്തഫ

വ​രാ​നി​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ന്ത്രം സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി​ക്ക് എ​തി​രാ​വി​ല്ല.

സം​സ്ഥാ​ന​ത്ത് പ്ര​ധാ​ന പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​യ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യും ബി​എ​സ്പി​യും കോ​ൺ​ഗ്ര​സും ഇ​ത്ത​വ​ണ വേ​റി​ട്ട് മ​ത്സ​രി​ക്കു​ന്പോ​ൾ ബി​ജെ​പി വി​രു​ദ്ധ വോ​ട്ടു​ക​ൾ ചി​ത​റു​മെ​ന്നും ഇ​തോ​ടെ തു​ട​ർ​ഭ​ര​ണം ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​മെ​ന്നു​മാ​ണ് ബി​ജെ​പി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

എ​ന്നാ​ൽ വേ​റി​ട്ട് മ​ത്സ​രി​ച്ചാ​ലും പ്ര​തി​പ​ക്ഷ വോ​ട്ടു​ക​ൾ ചി​ത​റാ​ത്ത വി​ധം കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ബി​ജെ​പി​യോ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യോ സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്താ​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ലെ​ന്ന് സ​ർ​വേ​ക​ൾ പ​റ​യു​ന്നു.

ഇ​തി​ൽ ത​ന്നെ ബി​ജെ​പി​ക്ക് തു​ട​ർ​ഭ​ര​ണം കി​ട്ടാ​നാ​ണ് കൂ​ടു​ത​ൽ സാ​ധ്യ​ത. ക​ർ​ഷ​ക സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ എ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ബി​ജെ​പി നേ​തൃ​ത്വ​ത്തി​നു​മു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി​യെ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച സ്ത്രീ ​വോ​ട്ട​ർ​മാ​രെ കേ​ന്ദ്രീ​ക​രി​ച്ച് കോ​ൺ​ഗ്ര​സ് പ​രി​ശ്ര​മം തു​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി​ക്ക് ല​ഭി​ച്ച സ്ത്രീ ​വോ​ട്ടു​ക​ളി​ൽ ഇ​ത്ത​വ​ണ കാ​ര്യ​മാ​യ വി​ള്ള​ലു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​ധി​കാ​ര​ത്തി​ലെ​ത്താ​നു​ള്ള സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​നി​ല്ലെ​ങ്കി​ലും ബി​ജെ​പി​യു​ടെ പ​ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ​ത് ചെ​യ്യു​ക​യെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് നീ​ങ്ങു​ന്ന​ത്.

പ്രകടന പത്രികയിൽ പ്രതീക്ഷ

ക​ഴി​ഞ്ഞ ദി​വ​സം ല​ക്നൗ​വി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്ര​ക​ട​ന പ​ത്രി​ക ത​ന്നെ കോ​ണ്‍​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

യു​പി​യി​ലെ 403 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 40 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ വ​നി​ത​ക​ളെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കാ​ൻ നേ​ര​ത്തേ ത​ന്നെ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ചി​രു​ന്നു.

മ​റ്റു പാ​ർ​ട്ടി​ക​ൾ വി​വി​ധ ജാ​തി വോ​ട്ട് ബാ​ങ്കു​ക​ളി​ൽ ശ്ര​ദ്ധ ഉൗ​ന്നു​ന്പോ​ൾ ബി​ജെ​പി​യു​ടെ വോ​ട്ട് ബാ​ങ്കാ​യ ബ്രാ​ഹ്മ​ണ വോ​ട്ടു​ക​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​ദ്ധ വ​യ്ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ വോ​ട്ട് ബാ​ങ്കി​ൽ വി​ള്ള​ൽ ഉ​ണ്ടാ​ക്കു​ന്ന​തോ​ടൊ​പ്പം മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​യ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ വോ​ട്ട് ബാ​ങ്കി​ൽ വി​ള്ള​ൽ വ​രു​ത്താ​ൻ കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കി​ല്ല. ഇ​ത് സ​മാ​ജ്‌വാ​ദി​ പാർട്ടിക്ക് ന​ൽ​കു​ന്ന ആ​ശ്വാ​സം ചെ​റു​ത​ല്ല.

സ​ഖ്യ​മു​ണ്ടാ​ക്കാ​തെ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് നീ​ക്കം. ബി​എ​സ്പി​ക്ക് സം​സ്ഥാ​ന​ത്ത് ശ​ക്തി ക്ഷ​യി​ച്ച അ​വ​സ്ഥ​യി​ൽ ബി​എ​സ്പി​യെ എ​ന്നും തു​ണ​ച്ചു​പോ​കു​ന്ന ദ​ളി​ത് വോ​ട്ടു​ക​ളി​ൽ ഇ​ത്ത​വ​ണ സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് വച്ചുപുലർത്തുന്നത്.

സ്ത്രീകളെ സന്തോഷിപ്പിക്കാൻ

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് 40 ശ​ത​മാ​നം സം​വ​ര​ണം, പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണ്‍, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടു​ന്ന​വ​ർ​ക്ക് സ്കൂ​ട്ടി, സ്ത്രീ​ക​ൾ​ക്ക് പൊ​തു​ഗ​താ​ഗ​തം സൗ​ജ​ന്യം തു​ട​ങ്ങി സ്ത്രീ ​വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കാ​നു​ള്ള നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു​ണ്ട്.

​യു​പി​യി​ൽ ഞ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം ന​യി​ക്കു​ന്ന​ത് പ്രി​യ​ങ്ക ജി​യാ​ണ്, സ്ത്രീകളെ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള ത​ന്ത്രം ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള​താ​ണ്. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല.

എ​ങ്കി​ലും ഞ​ങ്ങ​ളു​ടെ വോ​ട്ട് വി​ഹി​തം വ​ർ​ധി​ക്കു​മെ​ന്നും സം​സ്ഥാ​ന​ത്തെ സ്ത്രീ​ക​ൾ പ്രി​യ​ങ്ക ജി​യെ അ​വ​രു​ടെ നേ​താ​വാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​മെ​ന്നും ഞ​ങ്ങ​ൾ ക​രു​തു​ന്നു- പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വ് വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തു​ട​നീ​ളം വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ളാ​വാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് മൂ​വാ​യി​രം അ​പേ​ക്ഷ​ക​ൾ നിലവിൽ ല​ഭി​ച്ച​താ​യി യു​പി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ജ​യ് കു​മാ​ർ ല​ല്ലു പ​റ​ഞ്ഞു.

2017ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​പി​യി​ലെ വോ​ട്ട​ർ​മാ​രി​ൽ 45 ശ​ത​മാ​ന​വും സ്ത്രീ​ക​ളാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച 4,370 സ്ഥാ​നാ​ർ​ഥിക​ളി​ൽ 482 പേ​ർ വ​നി​താ സ്ഥാ​നാ​ർ​ഥിക​ളാ​യിരുന്നു. ഇതിൽ 42 പേ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടുകയും ചെയ്തു.

Related posts

Leave a Comment