ഒഴിവായത് വൻ ദുരന്തം..! മുൻപേ പോയ കാർ പെട്ടെന്ന് ബ്രേ​ക്കി​ട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കണ്ടെയ്നർ ബസ് കാത്തുനിന്നവരി ലേക്ക്പാഞ്ഞുകയറി; 15 പേർക്ക് പരിക്ക്; ഈ സമയം ഇവിടെ നൂറിലേറെപ്പേർ ഉണ്ടായിരുന്നു

ആ​ന്പ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത​യോരത്ത് ബ​സ് കാ​ത്തുനി​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണ​വി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി പാ​ഞ്ഞു​ക​യ​റി. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഇന്ന് രാ​വി​ലെ 7.45ഓ​ടെ​യാ​ണ് അ​പ​ക​ടം. ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​യ്ക്ക് പോ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ദേശീയപാത ഡി​വൈ​ഡ​റി​ൽ ബ​സ് കാ​ത്ത് നി​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് പാ​ഞ്ഞു കയറുകയായിരുന്നു.ലോ​റി വ​രു​ന്ന​തു​ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് യാ​ത്ര​കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.പ​രി​ക്കേ​റ്റ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

ചാ​ല​ക്കു​ടി സേ​ക്ര​ട്ട് ഹാ​ർ​ട്ട് കോ​ള​ജി​ലെ വിദ്യാർഥികളായ എ​ട്ട് പേ​ർ​ക്കും കൊ​ട​ക​ര ശാ​ന്തി ന​ഴ്സിം​ഗ് കോ​ള​ജി​ലെ അഞ്ചു വിദ്യാർഥികൾ ക്കും മറ്റു രണ്ടു യാ​ത്രികർക്കുമാണ് പരിക്ക്. നി​മി​ഷ (21), ഡോ.​അ​തു​ല്യ (23), സാ​ന്ദ്ര (18), ജി​ഷ്മോ​ൾ (18), ശി​ശി​ര (18), ന​വ​മി (19), വ​ർ​ഷ (18), ലി​ഷ (19), സം​ഗീ​ത (21), ആ​തി​ര (19), അ​ഖി​ല (19), ക്രി​സ്മി (18), അ​മൃ​ത (18), ആ​തി​ര (18), രേ​ഷ്മ (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു സ്ത്രീ​ക​ളെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേക്ക് മാ​റ്റി. വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട സ​മ​യ​ത്ത് ബ​സ് സ്റ്റോ​പ്പി​ലും ഡി​വൈ​ഡ​റി​ലു​മാ​യി നൂ​റി​ലേ​റെ യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തുനി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക​ണ്ടെ​യ്ന​ർ വ​രു​ന്ന​ത് ക​ണ്ടാ​ണ് യാ​ത്ര​ക്കാ​ർ നി​ല​വി​ളി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്.

ലോ​റി​യു​ടെ ക​ണ്ടെ​യ്ന​ർ ഭാ​ഗം ചി​ല യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് ത​ട്ടി​യി​രു​ന്നു. അപകട ​സ​മ​യം ആ​ന്പ​ല്ലൂ​ർ സെ​ന്‍റ​റി​ലെ സി​ഗ്ന​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. ഈ ​സ​മ​യം ലോ​റി​യു​ടെ മു​ന്പി​ൽ പോ​യി​രു​ന്ന കാ​ർ ബ്രേ​ക്കി​ട്ട​താ​ണ് ലോ​റി നി​യ​ന്ത്ര​ണം വി​ടാ​ൻ കാ​ര​ണം. വേ​ഗ​ത കു​റ​വാ​യ​തി​നാ​ലാ​ണ് വൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. തൃ​ശൂ​രി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു ലോ​റി. പു​തു​ക്കാ​ട് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

Related posts