കൊല്ലം: വള്ളത്തിലെ വലയിൽ മത്സ്യബന്ധനത്തിനിടെ കണ്ടെയ്നർ അവശിഷ്ടങ്ങൾ കുടുങ്ങി വൻ നാശനഷ്ടം.അഴീക്കൽ മത്സ്യബന്ധന തുറമുഖത്തു നിന്നു മത്സ്യബന്ധനത്തിനു പോയ, അഴീക്കൽ സ്വദേശി മുല്ലശേരിൽ ഗണേശിന്റെ ഉടമസ്ഥതയിലുള്ള ‘കനിഷ്ക’ എന്ന ഇൻബോർഡ് വള്ളത്തിനാണ് കണ്ടെയ്നർ അവശിഷ്ടം കുടുങ്ങി വൻ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. 10 ലക്ഷം രൂപയുടെ വലയാണ് ഗണേശന്റെ കനിഷ്ക്കക്ക് മാത്രം നഷ്ടമായത്.
കടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറിലെ ലോഹ പാളി വലയിൽ കുടുങ്ങിയത് മത്സ്യത്തൊഴിലാളികൾ കരയിലെത്തിച്ചിട്ടുണ്ട്. ട്രോളിംഗ് അവസാനിച്ചതിൽ പിന്നെ കടലിൽ പോയ നിരവധി വള്ളങ്ങളുടെയും ബോട്ടുകളുടെയും വലകൾ ആണ് നിത്യേന എന്നോണം നാശമായിക്കൊണ്ടിരിക്കുന്നത്.
ചവറ കെഎംഎംഎലിനു പടിഞ്ഞാറ് ഭാഗത്ത് 40 മത്സ്യത്തൊഴിലാളികളുമായി പോയ വളളത്തിന്റെ വലയിൽ കണ്ടെയ്നറിന്റെ ഒരു കൂറ്റൻ വാതിൽ പ്പാളിയാണ് കുടുങ്ങിയത്. വലയും വിഞ്ച് ഉൾപ്പെടെ അനുബന്ധ ഉപകരണങ്ങൾക്കും ഇതോടെ നാശമുണ്ടായി.
മത്സ്യത്തൊഴിലാളികൾ നേരിടുന്ന വലിയ പ്രതിസന്ധികൾക്കിടെ വലയും ഉപകരണങ്ങളും നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരികരിക്കണമെന്നാണ് സ്വതന്ത്ര മൽസ്യ തൊഴിലാളി യൂണിയൻ പ്രസിഡന്റ് യേശുദാസൻ എസ്. ഫെർണാണ്ടസ് ആവശ്യപ്പെടുന്നത്.
- അജി വള്ളിക്കീഴ്