കോ​പ് 28 : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി യു​എ​ഇ​യി​ൽ എ​ത്തി

ദു​ബാ​യ്: ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ‌​ടി (കോ​പ് 28) പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി യു​എ​ഇ​യി​ൽ എ​ത്തി. ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മാ​ക്കി ന‌​ട​ത്തു​ന്ന ഉ​ച്ച​കോ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ച്ച​കോ​ടി​യു​ടെ ഉ​ദ്ഘാ​ട​ന ച‌​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​സം​ബോ​ധ​ന ചെ‌​യ്തു സം​സാ​രി​ക്കും. ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ ന​രേ​ന്ദ്ര​മോ​ദി​യെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ സാ​രേ ജ​ഹാ​ൻ സേ ​അ​ച്ഛാ പാ​ടി​യും ഭാ​ര​ത് മാ​താ കീ ​ജ​യ് വി​ളി​ച്ചു​മാ​ണ് സ്വീ​ക​രി​ച്ച​ത്.

13 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉ​ച്ച​കോ​ടി‌​യി​ലെ ആ​ദ്യ മൂ​ന്നു ദി​വ​സം ലോ​ക​നേ​താ​ക്ക​ൾ സം​സാ​രി​ക്കും. ഒ​രു ദി​വ​സ​ത്തെ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്ത് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മോ​ദി മ‌​ട​ങ്ങും.

Related posts

Leave a Comment