പാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇസ്രയേലിനോട്‌ അമേരിക്ക

ഗാ​സ​യി​ൽ പോ​രാ​ട്ടം പു​ന​രാ​രം​ഭി​ക്കു​മ്പോ​ൾ അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും പാ​ല​സ്തീ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക.

അ​തേ​സ​മ​യം യു​ദ്ധം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്ക​രു​തെ​ന്നും കൂ​ടു​ത​ൽ​ദി​വ​സ​ത്തേ​ക്ക് വെ​ടി​നി​ർ​ത്ത​ൽ നീ​ട്ട​ണ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ഇ​സ്ര​യേ​ലി​നു​മേ​ൽ സ​മ്മ​ർ​ദം ശ​ക്ത​മാ​വു​ക​യാ​ണ്. ഗാ​സ​യി​ൽ മ​ര​ണ​സം​ഖ്യ കൂ​ടു​ക​യും മു​ന​മ്പി​ലെ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​വു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ മാ​നു​ഷി​ക വെ​ടി​നി​ർ​ത്ത​ലി​ന് സ​മ്മ​ർ​ദ്ദം വ​ർ​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ ഏ​ഴോ​ടെ അ​വ​സാ​നി​ക്കേ​ണ്ട ക​രാ​ര്‍ ഇ​ന്നു രാ​വി​ലെ​വ​രെ നീ​ട്ടി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ചും ഗാ​സ​യു​ടെ യു​ദ്ധാ​ന​ന്ത​ര​ഭാ​വി​യെ​ക്കു​റി​ച്ചും ച​ർ​ച്ച​ചെ​യ്യാ​ൻ യു.​എ​സ്. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ ടെ​ൽ​അ​വീ​വി​ലെ​ത്തി.

വെ​ള്ളി​യാ​ഴ്‌​ച വെ​ടി​നി​ര്‍​ത്ത​ല്‍ നി​ല​വി​ല്‍ വ​ന്ന​തു​മു​ത​ല്‍ ഇ​സ്ര​യേ​ല്‍ മോ​ചി​പ്പി​ക്കു​ന്ന ബ​ന്ദി​ക​ളു​ടെ എ​ണ്ണം 97 ആ​യി. ഇ​തി​ല്‍ 70 പേ​ര്‍ ഇ​സ്ര​യേ​ല്‍ പൗ​ര​ന്മാ​രാ​ണ്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ 16 ബ​ന്ദി​ക​ളെ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഹ​മാ​സ് മോ​ചി​പ്പി​ച്ചു. ഇ​തി​ല്‍ 10 പേ​ര്‍ ഇ​സ്ര​യേ​ല്‍​പൗ​ര​രും നാ​ലു​പേ​ര്‍ താ​യ്‌​ലാ​ന്‍​ഡി​ല്‍​നി​ന്നും ര​ണ്ടു​പേ​ര്‍ റ​ഷ്യ​യി​ല്‍​നി​ന്നു​മു​ള്ള​വ​രു​മാ​ണ്.

Related posts

Leave a Comment