ഉ​ത്ത​ര​പ്പേ​പ്പ​റി​നൊ​പ്പം നൂ​റു​രൂ​പ വയ്ക്കു വിജയം കൊയ്യൂ…പ​രീ​ക്ഷ​യ്ക്ക് എ​ങ്ങ​നെ കോ​പ്പി​യ​ടി​ക്കാം‍? വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്ത് പ്രി​ൻ​സി​പ്പ​ൽ; വീഡിയോ വൈറലായതോടെ സാറിന് കിട്ടിയത് മുട്ടൻപണിയും


ലക്നൗ: പ​രീ​ക്ഷ​യ്ക്ക് എങ്ങനെ കോ​പ്പി​യ​ടി​ക്ക​മെന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്ത സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ ​ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​യ ഹ​രി​വം​ശ് മെ​മോ​റി​യ​ൽ ഇ​ന്‍റ​ർ കോ​ളേ​ജി​ലെ പ്ര​വീ​ണ്‍ മാ​ൽ ആ​ണ് കു​ട്ടി​ക​ൾ​ക്ക് ത​ന്ത്ര​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കി​യ​ത്. പ​ര​സ്പ​രം തൊ​ടാ​തെ ത​മ്മി​ൽ സം​സാ​രി​ക്കു​ക, കൂ​ട്ട​ത്തി​ൽ ആ​രെ​ങ്കി​ലും പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഭ​യ​പ്പെ​ടാ​തെ ഇ​രി​ക്കു​ക, ഉ​ത്ത​ര​പ്പേ​പ്പ​റി​നൊ​പ്പം നൂ​റു​രൂ​പ ചേ​ർ​ത്തു​കൊ​ടു​ത്താ​ൽ നി​ങ്ങ​ൾ​ക്ക് മാ​ർ​ക്ക് ല​ഭി​ക്കും എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​വീ​ണ്‍ വി​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.

നി​ങ്ങ​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​വ​രോ​ട് സ​ഹ​ക​രി​ക്കു​ക​യെ​ന്നും വീഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. കോ​പ്പി​യ​ടി രീ​തി​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ത്ത ശേ​ഷം ജ​യ് ഹി​ന്ദ്, ജ​യ് ഭാ​ര​ത് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് വീഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ തു​ട​ങ്ങി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഇ​ത്ത​വ​ണ 56 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് ബോ​ർ​ഡ് എ​ക്സാ​മി​നി​രി​ക്കു​ന്ന​ത്.

75 ജി​ല്ല​ക​ളി​ലെ 7,784 സെ​ന്‍റ​റു​ക​ളി​ലാ​യി ര​ണ്ടു ല​ക്ഷം ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​രാ​ണ് പ​രീ​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ട് ല​ക്ഷ​ത്തോ​ളം സി​സി​ടി​വി കാ​മ​റ​ക​ളും ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

Related posts

Leave a Comment