കൊറോണ പ്രതിരോധം; ടിവി പുരത്ത് നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് പൊ​തുസ്ഥ​ല​ങ്ങ​ളി​ൽ ക​റ​ങ്ങിന​ട​ന്ന​യാ​ൾ​ക്കെ​തിരേ ‌കേ​സെ​ടു​ത്ത് പോലീസ്

വൈ​ക്കം: വി​ദേ​ശ​ത്തു നി​ന്നു വീ​ട്ടി​ലെ​ത്തി​യ ശേ​ഷം ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചു പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന​യാ​ൾ​ക്കെ​തി​രേ പോ​ലി​സ് കേ​സെ​ടു​ത്തു.

വൈ​ക്കം ടി​വി പു​രം മു​ത്തേ​ട​ത്തു​കാ​വ് പാ​ലു​രു​ത്തി​ൽ ബി​ജു (48)വി​നെ​തി​രെ​യാ​ണ് വൈ​ക്കം പോ​ലി​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നാ​ണ് ഇ​യാ​ൾ ദു​ബാ​യി​ൽ നി​ന്നു നാ​ട്ടി​ലെ​ത്തി​യ​ത്. നാ​ട്ടി​ൽ​

വ​ന്ന ഉ​ട​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഫോ​ണി​ലും നേ​രി​ട്ടും ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടി​ൽ ത​ന്നെ ക​ഴി​യ​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ത് അ​വ​ഗ​ണി​ച്ചു പ​ല​യി​ട​ങ്ങ​ളി​ലും ഇ​യാ​ൾ യാ​ത്ര ചെ​യ്യു​ക​യാ​ണെ​ന്നു ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കു വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ ബി​ജു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഇ​യാ​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി. തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പോ​ലി​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment