വിദ്വേഷപ്രചരണം: പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം : കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുളള വ്യാജസന്ദേശങ്ങൾ സാമൂഹ്യ മാധ്യമ ങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 2005 ലെ ഡിസാസ്റ്റർ മാനേജുമെന്‍റ് നിയമപ്രകാരം ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.

ഇത്തരം സന്ദേശങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വർക്കെതിരെ കേരള സംസ്ഥാന പകർച്ചവ്യാധി ഓർഡിനൻസ് പ്രകാ രവും കേസ് എടുക്കാനാവും.

ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കു ന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.

Related posts

Leave a Comment