റാന്നിയിൽ രോഗം സ്ഥിരീകരിച്ച രോഗികൾക്കൊപ്പം വന്നവരിൽ പത്ത് കോട്ടയം കാരും; ഇ​റ്റ​ലി​യി​ൽ​നി​ന്നെത്തിയ ഇവരെ ആ​രോ​ഗ്യ​വ​കു​പ്പ് വീ​ടു​ക​ളി​ലെ​ത്തി നി​രീ​ക്ഷി​ക്കുന്നു

കോ​ട്ട​യം: കൊ​റോ​ണ ബാ​ധി​ത​രാ​യി ഇ​റ്റ​ലി​യി​ൽ​നി​ന്ന് റാ​ന്നി​യി​ലെ​ത്തി​യ മൂ​ന്നു പേ​ർ യാ​ത്ര ചെ​യ്ത വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ യാ​ത്ര​ക്കാ​രെ ആ​രോ​ഗ്യ​വ​കു​പ്പ് വീ​ടു​ക​ളി​ലെ​ത്തി ആ​രോ​ഗ്യ​നി​ല നി​രീ​ക്ഷി​ച്ചു​വ​രു​ന്നു. ഇ​തേ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 162 യാ​ത്ര​ക്കാ​രി​ൽ 10 പേ​ർ കോ​ട്ട​യം ജി​ല്ല​ക്കാ​രാ​ണെ​ന്നാ​ണ് സൂ​ച​ന.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ല​ഭി​ച്ച പേ​രു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ലാ​സം ക​ണ്ടെ​ത്തി​യാ​ണ് അ​ടി​യ​ന്തി​ര ജാ​ഗ്ര​താ​ന​ട​പ​ടി​ക​ൾ. കൊ​റോ​ണ ബാ​ധി​ത​രെ നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്നു വാ​ഹ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​ന്ന മൂ​ന്നു കോ​ട്ട​യം ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളും രോ​ഗ​ബാ​ധി​ത​രു​ടെ മാ​താ​പി​താ​ക്ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്ക് ഞാ​യ​റാ​ഴ്ച മു​ത​ൽ പ​നി ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി​വ​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ നി​ന്ന് ഇ​റ്റ​ലി​യി​ൽ​നി​ന്ന് എ​ത്തി​യ​വ​രു​ടെ വി​ലാ​സ​വും ശേ​ഖ​രി​ക്കു​ന്നു​ണ്ട്

. ദ​ക്ഷി​ണ​കൊ​റി​യ, ഇ​റ്റ​ലി, ഇ​റാ​ൻ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ 28 ദി​വ​സം ജാ​ഗ്ര​ത​പു​ല​ർ​ത്താ​നും പൊ​തു​സ​മൂ​ഹ​ത്തി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കാ​നു​മാ​ണ് നി​ർ​ദേ​ശ​മു​ള്ള​ത്. ഗ​ൾ​ഫി​ൽ​നി​ന്നു​ൾ​പ്പെ​ടെ മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ 14 ദി​വ​സം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

Related posts

Leave a Comment