കോ​വി​ഡ് വ്യാ​പ​നം രൂക്ഷം! കോട്ടയം നഗരത്തിൽ കോവിഡ് നിരീക്ഷണം ശക്‌‌തമാക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി കോട്ടയം ന​ഗ​ര​സ​ഭ. കേ​ാവി​ഡ് പ്ര​തി​രോ​ധ​ ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ ചേ​ര്‍​ന്ന മോ​ണി​റ്റ​റിം​ഗ് സ​മി​തി​ആണ് ക​ര്‍​ശ​ന ന​ട​പ​ടി​ക​ളും നി​രീ​ക്ഷ​ണ​വും ന​ഗ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു സ്ഥ​ല​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കും.

വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍, മ​റ്റ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ര്‍​ശ​ന​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ വാ​ര്‍​ഡു​ത​ല സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജ​ന​മൈ​ത്രി പോ​ലീ​സും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും.

പൊ​തു സ്ഥ​ല​ങ്ങ​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ സെ​ക്്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ന​യി​ക്കു​ന്ന സം​ഘം ന​ഗ​ര​ത്തി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും.

മാ​ര്‍​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന ച​രു​ക്കു വാ​ഹ​ന​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കും. ഇ​തി​നൊ​പ്പം പേ​രും വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കും. ഇ​തി​നാ​യി വ്യാ​പ​ര സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം തേ​ടും.

Related posts

Leave a Comment