തിരുവനന്തപുരം: 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ / പാർസൽ കൈമാറുക എന്ന ലക്ഷ്യവുമായി കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസിന് ഇന്ന് തുടക്കം.
കേരളത്തിലെമ്പാടും സർവീസ് നടത്തുന്ന ബസുകളിലൂടെ ചരക്ക് നീക്കം സുഗമമാക്കുവാനാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ഇന്ന് രാവിലെ 11ന് കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോ അങ്കണത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗതാഗതവകുപ്പ് സെക്രട്ടറിയും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ ചടങ്ങിൽ പങ്കെടുത്തു.
ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ്. ഡിപ്പോകളിലെ ഫ്ണ്ട് ഓഫീസിലാണ് ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
ബംഗളൂരു, മൈസൂർ, തെങ്കാശി, കോയന്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിലേക്കും ആദ്യഘട്ടത്തിൽ കൊറിയർ സർവീസ് നടത്തും.