കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​കാ​നും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നും ആഗ്രഹമുണ്ട്; കൊടിക്കുന്നിൽ സുരേഷ്

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​കാ​നും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നും ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. ത​ന്‍റെ ആ​ഗ്ര​ഹം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ന​ട​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഗ്ര​ഹം പ​ല​പ്പോ​ഴും പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. അ​ടു​ത്ത ത​വ​ണ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യി ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ ക​ടി​ച്ച് തൂ​ങ്ങി നി​ൽ​ക്കു​ന്ന​യാ​ള​ല്ല താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹം ഇ​ക്കാ​ര്യം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Related posts

Leave a Comment